App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിത്വത്തിൻ്റെ സാന്മാർഗിക ഹസ്തം എന്നറിയപ്പെടുന്നത് ഏതാണ് ?

Aഇദ്ദ്

Bഈഗോ

Cസൂപ്പർ ഈഗോ

Dബോധമനസ്സ്

Answer:

C. സൂപ്പർ ഈഗോ

Read Explanation:

ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ

  • ഫ്രോയ്ഡ്ൻറെ സിദ്ധാന്തമനുസരിച്ച് വ്യക്തിത്വത്തിന്റെ പ്രാഥമിക ഘടനാപരമായ ഘടകങ്ങൾ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവയാണ്. 
  • ഇദ്ദ് - ആനന്ദ തത്വത്തിൽ പ്രവർത്തിക്കുന്നു. 
  • ഈഗോ - യാഥാർഥ്യ തത്വത്തിൽ പ്രവർത്തിക്കുന്നു. 
    • ആത്മനിഷ്ഠമായ അനുഭവങ്ങളെയും വസ്തുനിഷ്ടമായ സത്യങ്ങളെയും വേർതിരിച്ചറിയാൻ ഈഗോയ്ക്ക് കഴിയുന്നു. 
  • സൂപ്പർ ഈഗോ - ആദർശ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. 
    • മനസ്സാക്ഷിയുടെ ശബ്ദമായി പ്രവർത്തിക്കുന്നു. 
    • സാമൂഹിക വക്താക്കൾ അംഗീകരിച്ചിട്ടുള്ള സാന്മാർഗിക മാനദണ്ഡങ്ങൾക്കൊത്ത് പ്രവർത്തിക്കാൻ പറ്റുന്ന രീതിയിൽ ശരിയും തെറ്റും നിർണയിക്കുന്നതിനാണ് സൂപ്പർ ഈഗോ ശ്രമിക്കുന്നത്. 

Related Questions:

താഴെപ്പറയുന്നവയിൽ സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ മനോലൈംഗിക വികാസഘട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

  1. ജനനേന്ദ്രിയ ഘട്ടം
  2. ഗുദ ഘട്ടം
  3. പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
  4. പ്രതിരൂപാത്മക ഘട്ടം
  5. നിർലീന ഘട്ടം
    ബസ്സിൽ യാത്രചെയ്ത ദിനേശന് തൊട്ടടുത്ത സീറ്റിൽ നിന്നും ഒരു പേഴ്സ് കളഞ്ഞുകിട്ടി. അത് മറ്റാരും കാണാതെ പെട്ടെന്നു തന്നെ ഒളിപ്പിക്കാൻ ശ്രമിച്ചു. ഈ പ്രവൃത്തി സിഗ്മണ്ട് ഫ്രോയിഡ് മുന്നോട്ടുവെച്ച ഏത് ആശയവുമായി ബന്ധപ്പെടുന്നു?
    ഫ്രോയിഡിന്റെ മനശാസ്ത്രം അനുസരിച്ച് എല്ലാ മാനസിക ഊർജ്ജങ്ങളുടെയും ഉറവിടമാണ്?
    ഒരു വ്യക്തിയെ സാമാന്യമായി വിവരിക്കാൻ ഉപയോഗിക്കാവുന്ന ഏതാനും സവിശേഷ പ്രവണതകൾ ഏതുതരം വ്യക്തി സവിശേഷതകളാണ് ?
    വ്യക്തിത്വം എന്നർത്ഥമുള്ള Personality എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് - "persona' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. "Persona" എന്ന വാക്കിനർത്ഥം ?