ഫ്ലൂറിൻറെ ഇലക്ട്രോനെഗറ്റിവിറ്റി എത്ര?
A2
B3
C4
D5
Answer:
C. 4
Read Explanation:
ഇലക്ട്രോനെഗറ്റിവിറ്റി:
ഒരു കോവാലന്റ് ബോണ്ടിൽ, പങ്കിട്ട ജോഡി ഇലക്ട്രോണുകളെ, തന്നിലേക്ക് ആകർഷിക്കാനുള്ള ഒരു ആറ്റത്തിന്റെ കഴിവിന്റെ അളവാണ് ഇലക്ട്രോനെഗറ്റിവിറ്റി.
ലിനസ് പോളിംഗ്:
ഇലക്ട്രോനെഗറ്റിവിറ്റി എന്ന ആശയം അവതരിപ്പിച്ചത് ലിനസ് പോളിങ്ങ് ആണ്.
പോളിംഗ് സ്കെയിൽ:
പോളിംഗ് സ്കെയിൽ എന്നറിയപ്പെടുന്ന ഒരു ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ലിനസ് പോളിങ്ങ് നിർദ്ദേശിച്ചു.
ഈ സ്കെയിലിൽ;
ഏറ്റവും കുറഞ്ഞ ഇലക്ട്രോനെഗറ്റിവിറ്റി ഉള്ള മൂലകം - ഫ്രാൻസിയം (0.7)
ഏറ്റവും കൂടിയ ഇലക്ട്രോനെഗറ്റിവിറ്റി ഉള്ള മൂലകം - ഫ്ലൂറിൻ (4)
