App Logo

No.1 PSC Learning App

1M+ Downloads
ബംഗാളിലും അസമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകൾ ?

Aനോർവെസ്റ്റർ

Bകാപ്പി പൂവിടും മഴ

Cലൂ

Dമാമ്പഴക്കാറ്റ്

Answer:

A. നോർവെസ്റ്റർ

Read Explanation:

ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റുകൾ

  1. മാമ്പഴക്കാറ്റ് (Mango Shower):
    • വേനലിന്റെ അവസാനനാളുകളിൽ കേരളത്തിലും കർണാടക തീരത്തും സാധാരണയായി രൂപപ്പെടുന്ന മൺസൂണിന് മുന്നോടിയായുള്ള വേനൽമഴക്കാറ്റുകളാണിവ.
    • മാമ്പഴം നേരത്തെ പഴുത്ത് പാകമാകാൻ സഹായകമാകുന്നതിനാലാണ് ഇവ പ്രാദേശികമായി മാമ്പഴക്കാറ്റ് എന്നറിയപ്പെടു ന്നത്.
  2. കാപ്പി പൂവിടും മഴ (Blossom Shower):
    • കേരള ത്തിലും പരിസരപ്രദേശങ്ങളിലും കാപ്പി പൂക്കുന്നത് ഈ മഴയോടെയാണ്.
  3. നോർവെസ്റ്റർ (Nor Wester):
    • ബംഗാളിലും അസമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളാണിവ.
    • 'വൈശാഖമാസത്തിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭം' എന്നർഥംവരുന്ന കാൽബൈ ശാഖി' എന്ന പ്രാദേശികനാമത്തിൽ നിന്നു തന്നെ ഇവയുടെ വിനാശകരമായ സ്വഭാവം വ്യക്തമാണ്.
    • ഈ കാറ്റുകൾ തേയില, ചണം. നെല്ല് തുടങ്ങിയ വിളകൾക്ക് അനുകുലമാണ്.
    • അസമിൽ ഇവ ബർദോളി ഛീര' എന്നറിയപ്പെടുന്നു.
  4. ലൂ (Loo):
    • വടക്കേ ഇന്ത്യൻ സമതലങ്ങളിൽ പഞ്ചാബ് മുതൽ ബിഹാർ വരെയുള്ള പ്രദേശങ്ങളിൽ രൂപപ്പെടുന്ന ശക്തിയേറിയ വരണ്ട ഉഷ്ണകാറ്റുകൾ.
    • ഡൽഹിക്കും പാറ്റ്നയ്ക്കും ഇടയിൽ ഇവയുടെ തീവ്രത കൂടുതലായിരിക്കും.

Related Questions:

ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?
Which of the following jet streams brings the western cyclonic disturbances in the northern part of India during the winter months?
ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ്
ഇന്ത്യൻ മരുഭൂമിയിൽ രൂപം കൊള്ളുന്ന പ്രാദേശിക വാതം ഏതാണ് ?
അസാമിൽ ബർദോയിചില എന്നറിയപ്പെടുന്ന വാതം ?