Challenger App

No.1 PSC Learning App

1M+ Downloads
ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി

Aകഴ്സൺ പ്രഭു

Bറിപ്പൺ പ്രഭു

Cമൗണ്ട് ബാറ്റൻ പ്രഭു

Dഇർവിൻ പ്രഭു

Answer:

A. കഴ്സൺ പ്രഭു

Read Explanation:

ബംഗാൾ വിഭജനം

  • 'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി' എന്നാണ് ബംഗാളിനെ വിശേഷിപ്പിക്കുന്നത്.
  • ഹിന്ദു മുസ്ലിം ഐക്യത്തെ തകർക്കാനും ദേശീയ പ്രസ്ഥാനത്തെ അടിച്ചമർത്താനുമാണ് ബംഗാൾ  പ്രവിശ്യയെ രണ്ടായി വിഭജിക്കുവാൻ തീരുമാനിച്ചത്.

  • ബംഗാൾ വിഭജിക്കപ്പെട്ട വർഷം - 1905 ജൂലൈ 20
  • ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു 
  • ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16 
  • ബംഗാൾ വിഭജനത്തെ തുടർന്ന് ദേശീയ വിലാപ ദിനമായി ആചരിച്ചത് - ഒക്ടോബർ 16

  • ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിന്റോ II പ്രഭു
  • വിഭജനം നിലവിൽ വരുമ്പോൾ ലോർഡ് ബ്രോഡ്രിക് ആയിരുന്നു ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്.
  • ഗോപാലകൃഷ്ണ ഗോഖലെ ആയിരുന്നു ബംഗാൾ വിഭജന സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറ്

  • ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനുവേണ്ടി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തത് - രവീന്ദ്രനാഥ് ടാഗോർ
  • ബംഗാൾ മുഴുവൻ വിലാപദിനമായി ആചരിച്ചതെന്ന് - ഒക്ടോബർ  16 
  • ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദോ ഘോഷിനെ പ്രേരിപ്പിച്ച സംഭവം - ബംഗാൾ വിഭജനം
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി - ബംഗാൾ 
  • ബംഗാൾ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ - ഭൂപേന്ദ്രനാഥ് ദത്ത

  • ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം - 1911 
  • ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി - ഹാർഡിഞ്ച് II പ്രഭു
  • ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ് - ജോർജ് അഞ്ചാമൻ
  • ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം

Related Questions:

പോർച്ചുഗീസുകാരിൽ നിന്ന് ഗോവ പിടിച്ചടക്കാൻ വേണ്ടി ഇന്ത്യ നടത്തിയ ഓപ്പറേഷന്റെ പേര് ?

ബ്രിട്ടീഷുകാരുടെ സാമ്പത്തികചൂഷണം ഇന്ത്യയിലെ കർഷകർ, കരകൗശലത്തൊഴിലാളികൾ, ഗോത്രജനവിഭാഗങ്ങൾ എന്നിവരെ പ്രതികൂലമായി ബാധിച്ചതെങ്ങനെ:

1.കര്‍ഷകരുടെ ദുരിതങ്ങള്‍ - ഉയര്‍ന്ന നികുതി, സെമീന്ദാര്‍മാരുടെയും കൊള്ളപ്പലിശക്കാരുടെയും ചൂഷണം, കൃഷിയിടം നഷ്ടമായി

2.കരകൗശലത്തൊഴിലാളികളുടെ ദാരിദ്ര്യം ,പരമ്പരാഗതവ്യവസായങ്ങളുടെ തകര്‍ച്ച.

3.ഗോത്രജനവിഭാഗങ്ങളുടെ ദുരിതങ്ങള്‍ - വനനിയമങ്ങള്‍, ഉയര്‍ന്ന നികുതി, നികുതി പണമായി നൽകൽ

'ക്രിപ്സ് മിഷൻ' സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

1. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് യുദ്ധശ്രമങ്ങൾക്ക് ഇന്ത്യൻ സഹകരണം നേടുന്നതിനായി 1942 മാർച്ചിൽ ബ്രിട്ടീഷ് സർക്കാർ ക്രിപ്സ് മിഷനെ ഇന്ത്യയിലേക്ക് അയച്ചു.

2. ബ്രിട്ടനിലെ വിൻസ്റ്റൺ ചർച്ചിലിന്റെ സഖ്യ സർക്കാരിലെ തൊഴിൽ മന്ത്രിയായിരുന്ന സർ റിച്ചാർഡ് സ്റ്റാഫോർഡ് ക്രിപ്സായിരുന്നു ഇതിന് നേതൃത്വം നൽകിയത്.

In which year did the Cripps mission arrived in India?
എ .കെ ഗോപാലൻ്റെ നേതൃത്വത്തിൽ നടന്ന പട്ടിണി ജാഥ എവിടെ മുതൽ എവിടെ വരെ ആയിരുന്നു ?