App Logo

No.1 PSC Learning App

1M+ Downloads
ബജറ്റ് രേഖയോടൊപ്പം അവതരിപ്പിക്കാനുളള വാർഷിക സാമ്പത്തിക അവലോകനത്തിന്റെ രൂപീകരണ ചുമതല താഴെപ്പറയുന്നവയിൽ ഏതിനാണ് ?

Aകേരള സംസ്ഥാന ആസൂത്രണ ബോർഡ്

Bപബ്ലിക് സെക്ടർ റീസ്ട്രക്ചറിംഗ് ആൻഡ് ഇൻ്റേണൽ ഓഡിറ്റ് ബോർഡ്.

Cസ്റ്റേറ്റ് റിസോഴ്സ് സെൻ്റർ

Dകേരള സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ്

Answer:

A. കേരള സംസ്ഥാന ആസൂത്രണ ബോർഡ്

Read Explanation:

  • ബജറ്റ് രേഖയോടൊപ്പം അവതരിപ്പിക്കാനുളള വാർഷിക സാമ്പത്തിക അവലോകനത്തിന്റെ രൂപീകരണ ചുമതല ബോർഡിനാണ്. 
  • എല്ലാ വർഷവും ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പേ സാമ്പത്തിക അവലോകനം നിയമസഭയിൽ സമർപ്പിക്കുന്നു. 
  • സാമ്പത്തിക അവലോകനത്തിന്റെ തയ്യാറെടുപ്പ് പ്രക്രിയ എല്ലാ വർഷവും ഒക്ടോബറിലാണ് ആരംഭിക്കുന്നത്.
  •  ഓരോരോ മേഖലയുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങളെ കുറിച്ചുളള വിവരങ്ങൾ എല്ലാ വകുപ്പുകളും നൽകുന്നു. 
  • ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനം, മൊത്തം സംസ്ഥാന മൂല്യവർധനവ് എന്നിവ സംബന്ധിച്ച കണക്കുകൾ നൽകുന്നു. 
  • ആസൂത്രണ ബോർഡ് എല്ലാ കണക്കുകളും സമാഹരിക്കുകയും വിശകലനം ചെയ്യുകയും അവലോകനം തയ്യാറാക്കുകയും ചെയ്യുന്നു.

NB:സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിക്കുന്നതിന് മുമ്പ് 1959ലാണ് ആദ്യ സാമ്പത്തിക അവലോകനം പ്രസിദ്ധീകരിച്ചത്. ബ്യൂറോ ഓഫ് ഇക്കണോമിക് സ്റ്റഡീസാണ് ആദ്യ റിപ്പോർട്ട് തയ്യാറാക്കിയത്.


Related Questions:

സംസ്ഥാന ആസൂത്രണ ബോർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള ഗവണ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഉപദേശക ബോർഡാണ് സംസ്ഥാന ആസൂത്രണ ബോർഡ് 
  2. ബോർഡ് ചെയർപേഴ്സൺ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയാണ്
  3. ഗവൺമെന്റിന്റെ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ബോർഡിലേക്ക് സ്ഥിര ക്ഷണിതാക്കളാണ്
    തണ്ണീർതടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന എന്ന് നിഷ്കർഷിക്കുന്ന വകുപ്പ്.
    2025 മെയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണൽ ആയി നിയമിതനായത്?
    കേരളത്തിലെ ഭരണകൂട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ആയി നിലവിൽ വന്ന കമ്മീഷൻ ഏത് ?

    താഴെ പറയുന്നവയിൽ ഭരണപരിഷ്കാര കമ്മീഷനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. ഒന്നാം ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ -ഇഎംഎസ്. നമ്പൂതിരിപ്പാട്.
    2. ഒന്നാം ഭരണപരിഷ്കാര കമ്മീഷൻ കേരളത്തിൽ രൂപീകരിച്ച വർഷം- 1957
    3. രണ്ടാം ഭരണപരിഷ് കാര കമ്മീഷൻ ചെയർമാൻ- E K. നയനാർ
    4. രണ്ടാം കേരള ഭരണ പരിഷ്കാര കമ്മീഷൻ നിലവിൽ വന്നത് -1965.