പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ബാങ്കുകളെ 4 വിഭാഗമായി തരംതിരിച്ചിരിക്കുന്നു
- വാണിജ്യ ബാങ്കുകള്‍
- സഹകരണ ബാങ്കുകള്‍
- വികസന ബാങ്കുകള്‍
- സവിശേഷ ബാങ്കുകള്‍.
വാണിജ്യ ബാങ്കുകള്‍
- ബാങ്കിങ് മേഖലയിലെ പഴക്കം ചെന്നതും ധാരാളം ശാഖകള്‍ ഉളുളതുമായ സംവിധാനം
- രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പ്രധാനപങ്കുവഹിക്കുന്നു
- ജനങ്ങളില്‍നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വാണിജ്യം, വ്യവസായം, കൃഷി തുടങ്ങിയവയ്ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ നല്‍കുകയും ചെയ്യുന്നു
- പൊതുമേഖല വാണിജ്യബാങ്കുകള്‍, സ്വകാര്യ വാണിജ്യബാങ്കുകള്‍ എന്നിങ്ങനെ വാണിജ്യ ബാങ്കുകളെ രണ്ടായി തിരിക്കാം.