App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധി തനതായതോ സവിശേഷമായതോ ആയ ഒന്നല്ല. സ്വതന്ത്രമായി പ്രവർത്തിക്കാൻ ശേഷിയുള്ള വിവിധ കഴിവുകളുടെ കൂട്ടമാണ് അത്. ഇവയുടെ പ്രാഥമികപാഠങ്ങൾ തമ്മിൽ യാതൊരു പരസ്പരാശ്രയത്വം ഇല്ല. ഈ ഘടകങ്ങളിലെ ഏറ്റക്കുറച്ചിലുകളും വ്യത്യാസവും ആണ് ബുദ്ധിയില്ലേ വ്യത്യാസത്തിന് കാരണം. ഏത് ബുദ്ധി സിദ്ധാന്തവുമായാണ് മേൽപ്പറഞ്ഞ പ്രസ്താവം യോജിച്ചു കിടക്കുന്നത് ?

Aദ്വിഘടക സിദ്ധാന്തം

Bസംഘ ഘടക സിദ്ധാന്തം

Cബഹുമുഖ ബുദ്ധി സിദ്ധാന്തം

Dത്രിമാന ബുദ്ധി സിദ്ധാന്തം

Answer:

B. സംഘ ഘടക സിദ്ധാന്തം

Read Explanation:

  • സമാന്യ ഘടകo(general factor ) 'g' യുടെ സ്ഥാനത്ത് നിരവധി പ്രാഥമിക ശേഷികളെ പ്രതിഷ്ഠിച്ച്, മാനവശേഷിയുള്ള നിരവധി സംഘങ്ങളുണ്ടെന്ന് അനുശാസിക്കുന്ന സിദ്ധാന്തം- സംഘഘടക സിദ്ധാന്തം (Group Factor Theory).
  • സംഘഘടക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്- തഴ്സ്റ്റൺ (Thurstone)

തഴ്സ്റ്റൺ ഒമ്പത് പ്രാഥമിക ഘടകങ്ങൾ:

 

  1.  ദർശകഘടകം (Visual factor)
  2. ഇന്ദ്രിയാനുഭൂതി ഘടകം (Perceptual factor)
  3. ഭാഷാധാരണ ഘടകം (Verbal comprehension factor) 
  4. സംഖ്യാഘടകം (Numerical factor)
  5. സ്മരണാഘടകം (Memory factor)
  6. പദസ്വാധീന ഘടകം (Word fluency factor)
  7. തത്വാനുമാനയുക്തിചിന്തന ഘടകം (Inductive reasoning factor)
  8. തത്വസമർത്ഥന യുക്തിചിന്തനഘടകം (Deductive reasoning factor)
  9. പ്രശ്നനിർദ്ധാരണശേഷി ഘടകം (Problem solving ability factor)

Related Questions:

ബിനെ ആരുടെ സഹായത്തോടുകൂടിയാണ് ബുദ്ധിശോധകം തയ്യാറാക്കിയത് ?
The term 'Emotional intelligence' was coined by:
Select a performance test of intelligence grom the given below:
Which of the following can be best be used to predict the achievement of a student?
സ്വന്തം കഴിവിനെ പരമാവധിയിലേക്ക് ഉയർത്താൻ സഹായിക്കുന്നത് ഏതുതരം ബുദ്ധിയാണ് ?