App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധി വ്യക്തിയുടെ സാമാന്യമായ മാനസിക ശേഷികളെ കുറിക്കുമ്പോൾ ................ വ്യക്തിയുടെ ഒരു പ്രത്യേകമായ മാനസിക ശേഷിയെ കുറിക്കുന്നു.

Aവികാരം

Bഅഭിപ്രേരണ

Cവ്യക്തിത്വം

Dഅഭിരുചി

Answer:

D. അഭിരുചി

Read Explanation:

അഭിരുചി (Aptitude)

  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം.
  • ഓരോരുത്തരും അവരവരുടെ കഴിവും അഭിരുചിയും അനുസരിച്ചുള്ള തൊഴിൽ തെരഞ്ഞെടുത്ത് സ്വത്വം നേടുന്നതാണ് ആത്മയാഥാർത്ഥ്യ വത്കരണം
  • ബുദ്ധി വ്യക്തിയുടെ സാമാന്യമായ മാനസിക ശേഷികളെ കുറിക്കുമ്പോൾ അഭിരുചി വ്യക്തിയുടെ ഒരു പ്രത്യേകമായ മാനസിക ശേഷിയെ കുറിക്കുന്നു.

Related Questions:

പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകമേത് ?
പദങ്ങൾ ശരിയാംവണ്ണം എഴുതുവാനുള്ള വൈകല്യം അറിയപ്പെടുന്നത് ?
കഴിഞ്ഞവർഷത്തെ എൽപി , യുപി പരീക്ഷയിൽ ചോദ്യങ്ങളെല്ലാം താഴ്ന്ന നിലവാരത്തിലുള്ളത് ആയിരുന്നതിനാൽ ശരാശരി വിദ്യാർത്ഥികൾ പോലും റാങ്ക് ലിസ്റ്റിൽ കയറിക്കൂടി. എന്നാൽ ഇപ്പോഴത്തെ പരീക്ഷയിൽ ചോദ്യങ്ങളെല്ലാം ഉയർന്ന നിലവാരത്തിലുള്ളതാകയാൽ മിടുക്കരായ പലരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടില്ല. ഇവിടെ ചോദ്യങ്ങൾക്ക് ഇല്ലാതെ പോയ സവിശേഷത?
താഴെപ്പറയുന്നവയിൽ ധിഷണാത്മക പഠനത്തിലെ പ്രക്രിയ അല്ലാത്തത് ?
In Rorschach Psycho diagnostic test card seven is known as: