കുട്ടികളിൽ കണ്ടുവരുന്ന ശ്രദ്ധക്കുറവ് ഏത് വിഭാഗത്തിൽപെടുത്താം?
Aഇന്റലക്ച്വൽ ഡിസബിലിറ്റി
Bഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ
Cസ്പീച്ച് ഡിസോർഡർ
Dഡിസ്‌ലെക്സിയ
Answer:
B. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ
Read Explanation:
നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന ഒരു മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി) എന്ന പേരിൽ അറിയപ്പെടുന്നത്.
ഹൈപ്പർ കൈനറ്റിക് ഡിസോർഡർ എന്ന പേരിലും മുമ്പ് ഇത് അറിയപ്പെട്ടിരുന്നു.
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.