Aവായുമണ്ഡലമില്ലാത്തതിനാൽ
Bസൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമായതിനാൽ
Cവളരെ പതുക്കെ കറങ്ങുന്നതിനാൽ
Dകാർബൺ ഡൈ ഓക്സൈഡിന്റെ അഭാവം മൂലം
Answer:
A. വായുമണ്ഡലമില്ലാത്തതിനാൽ
Read Explanation:
ബുധൻ (Mercury)
ഗുരുത്വാകർഷണം ഏറ്റവും കുറവ് അനുഭവപ്പെടുന്ന ഗ്രഹം.
സാന്ദ്രത കുറഞ്ഞതുമായ രണ്ടാമത്തെ ഗ്രഹം.
സൗരയുഥത്തിലെ ഏറ്റവും പരിക്രമണ വേഗതയേറിയ ഗ്രഹം.
ബുധൻ്റെ പരിക്രമണകാലം 88 ദിവസമാണ്.
ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ബുധൻ്റേതാണ് (88 ദിവസം).
പലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹമാണ് ബുധൻ.
സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹവും സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവുമാണ് ബുധൻ.
റോമാക്കാർ പ്രഭാതത്തിൽ 'അപ്പോളോ' എന്നും പ്രദോഷത്തിൽ 'ഹെർമിസ്' എന്നും വിളിക്കുന്ന ഗ്രഹമാണ് ബുധൻ.
ഗ്രീക്ക് ദേവനായ ഹെർമിസിനോടാണ് റോമൻ പുരാണദേവനായ മെർക്കുറിയെ താരതമ്യം ചെയ്യുന്നത്.
'റോമൻ ദൈവങ്ങളുടെ സന്ദേശവാഹകൻ' (Roman messenger to the Gods) ആണ്
ബുധൻ്റെ പരിക്രമണവേഗത 47.5 കി.മീ./ സെക്കന്ററാണ്.
പരിക്രമണ വേഗത കൂടുതലായതിനാൽ 'ആകാശത്തിലെ മറുത' (Will-o-wisp) എന്നറിയപ്പെടുന്നു.
ബുധന്റെ ഭ്രമണകാലം 58.65 ഭൗമദിനങ്ങളാണ്.
വായുമണ്ഡലമില്ലാത്തതിനാൽ പകൽ കഠിനമായ ചൂടും രാത്രിയിൽ അതിശൈത്യവും ബുധന്റെ പ്രത്യേകതകളാണ്.
ഉപഗ്രഹങ്ങളൊന്നുമില്ലാത്ത ഗ്രഹമാണ് ബുധൻ.
ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം.
അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം.
ഭൂമിയുടേതിന് തുല്യമായ കാന്തികമണ്ഡലമുള്ള ഗ്രഹം.
വ്യാസൻ, വാല്മീകി, കാളിദാസൻ എന്നിവരുടെ പേരുകളുള്ള ഗർത്തങ്ങൾ ബുധനിലാണുള്ളത്.
ചൈന, കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്നത് ബുധൻ ആണ്.
ബുധനെ പഠനവിധേയമാക്കുവാൻ 1973-ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ വാഹനമാണ് മറീനർ-10.
2004 ആഗസ്റ്റ് 3-ന് ബുധനെ നിരീക്ഷിക്കാൻ നാസ അയച്ച ബഹിരാകാശ പേടകമാണ് മെസ്സെഞ്ചർ.
യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും ജപ്പാൻ എയ്റോസ്പെയ്‌സ് ഏജൻസിയും സംയുക്തമായി 2018 ഒക്ടോബർ 20-ൽ വിക്ഷേപിച്ച ബുധൻ പഠന പേടകമാണ് BepiColombo.