ബോധനത്തിന്റെ അന്ത്യത്തിൽ നടത്തുന്ന മൂല്യനിർണയമാണ് :
Aസമഗ്ര മൂല്യനിർണയം
Bആത്യന്തിക മൂല്യനിർണയം
Cസംരചനാ മൂല്യനിർണയം
Dനിരന്തര മൂല്യനിർണയം
Answer:
B. ആത്യന്തിക മൂല്യനിർണയം
Read Explanation:
വിവിധതരം മൂല്യനിർണ്ണയം
- മുൻകൂട്ടി നിശ്ചയിച്ച പഠനലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പഠന നേട്ടത്തിന്റെ പുരോഗതി എത്രത്തോളം ഉണ്ടെന്ന് നിർണ്ണയിക്കുന്നതാണ് - മൂല്യനിർണ്ണയം
- സംരചനാ മൂല്യനിർണ്ണയം (Formative Evaluation)
- ആത്യന്തികമൂല്യനിർണ്ണയം (Summative Evaluation)
- നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം (Continuous and Comprehensive Evaluation)
- ടേം മൂല്യനിർണ്ണയം (Term Evaluation)
ആത്യന്തികമൂല്യനിർണ്ണയം (Summative Evaluation)
- ഒരു യൂണിറ്റോ പാഠഭാഗമോ പഠിപ്പിച്ചു തീർന്നതിനുശേഷം നടത്തുന്ന മൂല്യനിർണ്ണയമാണ് - ആത്യന്തികമൂല്യനിർണ്ണയം
- വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള പ്രകടനം വിലയിരുത്താൻ നടത്തുന്നത് - ആത്യന്തികമൂല്യനിർണ്ണയം
- ഒരധ്യായത്തിന്റേയോ ഒരു ടേമിന്റേയോ കോഴ്സിന്റേയോ അന്ത്യത്തിൽ നടത്തുന്ന മൂല്യനിർണ്ണയമാണ് - ആത്യന്തികമൂല്യനിർണ്ണയം
- ഘട്ടം ഘട്ടമായി നടക്കുന്ന വിലയിരുത്തൽ - ആത്യന്തിക മൂല്യനിർണയം
- ഗ്രേഡുകൾ നൽകാനും ഉയർന്ന ക്ലാസിലേക്ക് പ്രമോഷൻ നൽകാനും ഉപയോഗിക്കുന്ന രീതി - ആത്യന്തികമൂല്യനിർണ്ണയം