ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോര് യുദ്ധത്തിൽ പഴശ്ശിരാജയെ സഹായിച്ചതാര് ?
Aചെമ്പൻപോക്കർ
Bകൈതേരി അമ്പുനായർ,എടച്ചേന കുങ്കൻനായർ
Cതലക്കൽ ചന്തു
Dഇവരെല്ലാം
Answer:
D. ഇവരെല്ലാം
Read Explanation:
കുറിച്യറുടെയും കുറുംബരുടെയും സഹായത്തോടെ പഴശ്ശി ഗോറില്ലാ യുദ്ധം നടത്തിയത് വയനാടൻ കാടുകളിൽ വച്ചാണ്
നാലാം മൈസൂർ യുദ്ധത്തിന്റെ അനന്തരഫലമാണ് രണ്ടാം പഴശ്ശി യുദ്ധം
രണ്ടാം പഴശ്ശി വിപ്ലവത്തിന്റെ പെട്ടെന്നുണ്ടായ കാരണം : ബ്രിട്ടീഷുകാർ വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചതാണ്
എടച്ചേന കുങ്കൻ, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, ചെമ്പൻ പോക്കർ, കൈതേരി അമ്പു നായർ, വയനാട്ടിലെ കുറിച്യർ നേതാവായ തലക്കൽ ചന്തു എന്നിവരുടെ നേതൃത്വത്തിൽ യുദ്ധമാരംഭിച്ചു.