App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ സുഡെറ്റൻലാൻഡ് പ്രശ്നം ചർച്ച ചെയ്യാൻ 1938ൽ എവിടെയാണ് യോഗം ചേർന്നത്?

Aവിയന്ന (ഓസ്ട്രിയ)

Bപാരീസ് (ഫ്രാൻസ്)

Cമ്യൂണിക്ക് (ജർമ്മനി)

Dറോം (ഇറ്റലി)

Answer:

C. മ്യൂണിക്ക് (ജർമ്മനി)

Read Explanation:

മ്യൂണിക്ക് ഉടമ്പടി

  • ഒന്നാംലോക യുദ്ധത്തിനു ശേഷം രൂപം കൊണ്ട ചെക്കോസ്ലോവാക്ക്യ എന്ന സ്വതന്ത്ര രാജ്യത്തിൽ ജർമൻവംശജർക്ക് ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു സുഡെറ്റെൻലാൻഡ്
  • വ്യാവസായിക ലക്ഷ്യങ്ങൾ കൂടി മനസ്സിൽ കണ്ട് ജർമ്മൻ ഏകാധിപതിയായിരുന്ന ഹിറ്റ്ലർ ഈ പ്രദേശം കീഴടക്കുവാൻ തീരുമാനിച്ചു.
  • ഇതിനെ തുടർന്ന് ചെക്ക് ഗവൺമെൻറ് ബ്രിട്ടനോടും ഫ്രാൻസിനോട് സഹായം അഭ്യർത്ഥിച്ചു.
  • എന്നാൽ ബ്രിട്ടനും,ഫ്രാൻസും ഹിറ്റ്ലർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.

  • ബ്രിട്ടൻ,ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ജർമ്മനിയിലെ മ്യൂണിക്കിൽ സമ്മേളനം ചേരുകയും ജർമ്മനി നടത്തുന്ന അവകാശവാദം ശരിവെക്കുകയും ചെയ്തു.

  • 1938 സെപ്റ്റംബറിൽ നടന്ന ഈ മ്യൂണിക്ക് ഉടമ്പടിയെ തുടർന്ന് സുഡെറ്റെൻലാൻഡ് ജർമ്മനിക്ക് വിട്ടു നൽകുവാൻ മേൽപ്പറഞ്ഞ രാജ്യങ്ങൾ ചെക്ക് ഗവൺമെന്റിന് മേൽ സമ്മർദ്ദം ചെലുത്തി.

  • 'ചരിത്രത്തിലെ ഏറ്റവും ഹീനമായ ഉടമ്പടി' എന്ന മ്യൂണിക്ക് ഉടമ്പടി വിശേഷിപ്പിക്കപ്പെടുന്നു

  • 1938 ഒക്ടോബർ 1 മുതൽ 10 വരെ നാല് ഘട്ടങ്ങളിലായാണ് ജർമ്മൻ അധിനിവേശം സുഡെറ്റെൻലാൻഡിൽ നടന്നത്.
  • എന്നാൽ ആറുമാസങ്ങൾക്ക് ശേഷം ഉടമ്പടിയുടെ മറവിൽ ജർമ്മനി ചെക്കോസ്ലോവാക്യയെ പൂർണമായും കീഴടക്കി.
  • ഇതിനെ തുടർന്ന് ബ്രിട്ടനും, ഫ്രാൻസും ജർമനിയോടുള്ള അനുകൂല നിലപാട് അവസാനിപ്പിക്കുകയും യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു.

Related Questions:

Who setup the military force called the Black Shirts ?
ഏതു സമ്മേളനത്തിന്റെ തീരുമാനമനുസരിച്ചാണ് ജർമ്മനി വിഭജിക്കപ്പെട്ടത് ?

മാർഷൽ പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ അമേരിക്ക രൂപകൽപ്പന ചെയ്ത യൂറോപ്യൻ രാജ്യങ്ങളുടെ പുനർനിർമ്മാണ പദ്ധതിയായിരുന്നു ഇത്.

2.1950 ലാണ് മാർഷൽ പദ്ധതിയുടെ കിഴിൽ ഒരു യൂറോപ്യൻ സാമ്പത്തിക സഹകരണ സംഘം ആരംഭിച്ചത്

അഡോൾഫ് ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസിലാറായി നിയമിതനായ വർഷം ?
താഴെ കൊടുത്തവയിൽ ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെടാത്ത രാജ്യം ?