App Logo

No.1 PSC Learning App

1M+ Downloads
ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ ജപ്പാനിൽ പ്രബലമായ രാഷ്ട്രീയ വ്യവസ്ഥയായി തീർന്നത് ഇവയിൽ ഏതായിരുന്നു?

Aകമ്മ്യൂണിസം

Bജനാധിപത്യം

Cസൈനിക ഫാസിസം

Dറിപ്പബ്ലിക്കനിസം

Answer:

C. സൈനിക ഫാസിസം

Read Explanation:

ജപ്പാനിലെ "സൈനിക ഫാസിസം"

  • ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ ജപ്പാനിൽ  'സൈനിക ഫാസിസം' പ്രബലമായ രാഷ്ട്രീയ വ്യവസ്ഥയായി ഉയർന്നുവന്നു
  • സൈനിക ഫാസിസത്തിൽ ഗവൺമെൻ്റിനെ നിയന്ത്രിച്ചിരുന്നത് സൈന്യമായിരുന്നു.
  • ആഭ്യന്തരമായും അന്തർദ്ദേശീയമായും രാജ്യത്തിന്റെ നയങ്ങൾ രൂപപ്പെടുത്തിയരുന്നതും സൈന്യമായിരുന്നു
  • ആക്രമണോത്സുകമായ വിദേശ നയമായിരുന്നു ജപ്പാനീസ് സൈന്യം പിൻതുടർന്നിരുന്നത്
  • ജനാധിപത്യ - സോഷ്യലിസ്റ്റ് -സമാധാന വിരുദ്ധ സ്വഭാവമുള്ള നിരവധി രഹസ്യ സംഘടനകളുമായി സൈന്യത്തിന് ഗാഢമായ ബന്ധം ഉണ്ടായിരുന്നു.

Related Questions:

ഉത്തരകൊറിയയിലും ദക്ഷിണകൊറിയയിലും പ്രത്യേക സർക്കാരുകൾ രൂപം കൊണ്ട വർഷം ഏത് ?

1931 ൽ ജപ്പാൻ നടത്തിയ മഞ്ചൂരിയൻ ആക്രമണത്തിന്റെ പരിണിത ഫലങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു ?

  1. തങ്ങളുടെ പ്രദേശമായ മഞ്ചൂരിയയിൽ ജപ്പാൻ നടത്തിയ അധിനിവേശത്തെക്കുറിച്ച് സർവ രാജ്യ സഖ്യത്തിൽ ചൈന അവതരിപ്പിച്ചു
  2. ജപ്പാന്റെ അധിനിവേശത്തിന്റെയും, ചൈനയുടെ അവകാശ വാദത്തിന്റെയും യഥാർഥ സ്ഥിതിഗതികൾ അന്വേഷിക്കാൻ സർവ രാജ്യ സഖ്യം ലിറ്റൺ കമ്മീഷനെ നിയോഗിച്ചു .
  3. കമ്മീഷൻ ജപ്പാൻ്റെ ആക്രമണത്തെ വിമർശിക്കുകയും, മേഖലയിൽ നിന്ന് ജാപ്പനീസ് സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു
  4. ലിറ്റൺ കമ്മീഷന്റെ റിപോർട്ടിനെ തുടർന്ന് ജപ്പാൻ മഞ്ചൂരിയയിൽ നിന്ന് പിൻവാങ്ങി
    ഇറ്റലിയിൽ ഫാസിസ്റ്റ് അക്രമങ്ങൾ എതിർത്തുകൊണ്ട് പാർലമെന്റിൽ സംസാരിച്ച ഏത് രാഷ്ടീയ നേതാവിനെയാണ് മുസ്സോളിനിയുടെ രഹസ്യ പോലീസ് വധിച്ചത്?

    രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളായി കണക്കാക്കാവുന്നത് ഇവയിൽ ഏതെല്ലാമാണ്?

    1. വേഴ്സ്സായി ഉടമ്പടി
    2. 1929 ലെ സാമ്പത്തിക മാന്ദ്യം
    3. ലീഗ് ഓഫ് നേഷൻസിൻ്റെ പരാജയം
      ഓപ്പറേഷൻ ബാർബറോസ നടന്ന വർഷം?