App Logo

No.1 PSC Learning App

1M+ Downloads
ബ്ലൂമിന്റെ വർഗീകരണത്തിലെ ഏറ്റവും ഉയർന്ന ചിന്താശേഷി :

Aഅപഗ്രഥനം

Bസംശ്ലേഷണം

Cപ്രയോഗിക്കൽ

Dവിലയിരുത്തൽ

Answer:

D. വിലയിരുത്തൽ

Read Explanation:

ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗവിവരണം (Taxonomy)

  • ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗീകരണ പദ്ധതി - ടാക്സോണമി
  • അമേരിക്കയിലെ ഷിക്കാഗോ സർവ്വകലാശാലയിലെ ഡോ. ബെഞ്ചമിൻ എസ്. ബ്ലൂമിന്റെ നേതൃത്വത്തിൽ പ്രൊഫസർമാരുടെ ഒരു സംഘം 1956 ൽ വിദ്യാഭ്യാസോദ്ദേശ്യങ്ങളുടെ ടാക്സോണമിയെ പ്രതിപാദിക്കുന്ന ഏതാനും ഗ്രന്ഥങ്ങൾ രചിച്ചു. ഈ ടാക്സോണിമികൾ പരാമർശിക്കപ്പെടുന്നത് ബ്ലൂമിന്റെ ടാക്സോണമി എന്നാണ്. 

ബോധനോദ്ദേശ്യങ്ങളെ മൂന്നു മേഖല (Domain) കളിലായി വർഗ്ഗീകരിക്കുന്നു

    1. വൈജ്ഞാനികം (Cognitive)
    2. വൈകാരികം (Affective) 
    3. മനശ്ചാലകം (Psycho-motor)
  • അറിവു സംസ്കരിക്കുകയും സ്വീകരിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്നതിനോടു ബന്ധപ്പെട്ട ബൗദ്ധികശേഷികളുടെ വികസനം കൈകാര്യം ചെയ്യുന്ന ഉദ്ദേശ്യങ്ങളാണ് - വൈജ്ഞാനിക മേഖല (Cognitive Domain)
  • ആസ്വാദനം, താത്പര്യങ്ങൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വൈകാരികഭാവങ്ങളുടെ അഭിലഷണീയമായ വ്യതിയാനങ്ങൾ പരിഗണിക്കുന്ന ഉദ്ദേശ്യങ്ങളാണ് - വൈകാരിക മേഖല (Affective Domain)
  • കായികവും പ്രവർത്തനപരവുമായ നൈപുണികളുടെ വികസനവും ഉൾക്കൊള്ളുന്നതാണ് - മനശ്ചാലക മേഖല (Psycho-motor Domain)
വെജ്ഞാനിക മേഖല (Cognitive Domain) വൈകാരിക മേഖല (Affective Domain) മനശ്ചാലക മേഖല (Psycho-motor Domain)
വിജ്ഞാനം സ്വീകരണം ഇന്ദ്രിയാനുഭൂതി
ആശയഗ്രഹണം പ്രതികരണം നില
പ്രയോഗം വിലകല്പിക്കൽ മാർഗ്ഗദർശിത പ്രതികരണം
അപഗ്രഥനം സംഘാടനം പ്രവർത്തന തന്ത്രം
ഉദ്ഗ്രഥനം സ്വാഭാവിക ശൈലി സങ്കീർണ ബാഹ്യ പ്രതികരണം
മൂല്യനിർണ്ണയം   സമായോജനം
    മൗലിക സൃഷ്ടി

Related Questions:

ക്ലാസ്റൂമിൽ ശ്രദ്ധ നിലനിർത്തുന്നതിനാവശ്യമായത് ഏത് ?
ബോധനമാതൃകയിലെ വിവിധ കുടുംബങ്ങളിൽ പെടാത്തത് ഏത് ?
Which of the following is best suited in developing process skills among students?
Who defined 'a project is whole hearted purposeful activity proceeding in a social environment?
The intelligence quotient of a child of 12 years is 75. His mental age will be ________years.