App Logo

No.1 PSC Learning App

1M+ Downloads
ബൗദ്ധിക വികാസത്തെക്കുറിച്ചുള്ള പിയാഷെയുടെ സിദ്ധാന്തം പ്രധാനമായും ...................... ?

Aഇന്ദ്രിയ ചാലക വികാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചാണ്

Bചിന്താശേഷി വികാസത്തെക്കുറിച്ചാണ്

Cതെറ്റായ ചിന്തകളെ ശരിയായ വഴിയിലേക്ക് നയിക്കാനുള്ള ചികിത്സയെക്കുറിച്ചാണ്

Dവളരുന്ന കുട്ടിയിൽ സാമൂഹിക ലോകം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ്

Answer:

B. ചിന്താശേഷി വികാസത്തെക്കുറിച്ചാണ്

Read Explanation:

  • ബൗദ്ധിക വികാസത്തെക്കുറിച്ചുള്ള പിയാഷെയുടെ സിദ്ധാന്തം പ്രധാനമായും ചിന്താശേഷി വികാസത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
  • മനുഷ്യൻറെ ബൗദ്ധിക പ്രക്രിയകൾക്ക് പ്രാധാന്യം നൽകുന്ന ചിന്താധാരയാണ് വൈജ്ഞാനിക സിദ്ധാന്തം.
  • കുട്ടി അറിവ് നിർമിക്കുന്നുവെന്നും പഠനത്തിലൂടെ മനോ-മാതൃകകളുടെ രൂപീകരണമാണ് നടക്കുന്നതെന്നും പറയുന്ന സിദ്ധാന്തം -  വൈജ്ഞാനിക സിദ്ധാന്തം
  • പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക വികാസമെന്നാൽ ചിന്ത, യുക്തിചിന്ത, ഭാഷ എന്നിവയിലുള്ള കഴിവുകളുടെ വികാസമാണ്. അതായത് പുരോഗമനപരമായ മാറ്റങ്ങളിലൂടെ കൂടുതൽ സങ്കീർണ്ണമായ മാനസിക പ്രക്രിയകൾ നടത്തുവാൻ മനുഷ്യൻ പ്രാപ്തനാകുന്നു.

പിയാഷെയുടെ അഭിപ്രായത്തിൽ ചിന്താ പ്രക്രിയയുടെ വികാസത്തിന് നിദാനം പ്രധാനമായും നാല് ഘടകങ്ങളാണ് :-

  1. ശാരീരികമായ പക്വതയാർജിക്കൽ (Biological Maturation) 
  2. പ്രവർത്തനങ്ങൾ (Activity)
  3. സാമൂഹിക അനുഭവങ്ങൾ (Social Experiences)
  4. സന്തുലീകരണം (Equilibration)

Related Questions:

കുട്ടികളിലെ നൈതിക വികാസം സംബന്ധിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആര് ?
ധാർമ്മിക വികസനം ആരംഭിക്കുന്നത് :
സമീപസ്ഥ വികസന മണ്ഡലം (ZPD) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :
എറിക്സൺ നിർദ്ദേശിച്ചതുപോലെ, മാനസിക-സാമൂഹിക വികാസത്തിന്റെ ഓരോ ഘട്ടത്തിലും ഉയർന്നുവരുന്ന അടിസ്ഥാന ശക്തികളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക :
സാമൂഹ്യ ജ്ഞാന നിർമ്മിതി വാദത്തിന്റെ അടിസ്ഥാനത്തിലുള്ള ഭാഷാ പഠനരീതിക്ക് അനുയോജ്യമല്ലാത്തത് ഏത് ?