Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ ന്യായ സംഹിത ബിൽ രാജ്യസഭ അംഗീകരിച്ചത് എന്ന് ?

A2023 ഡിസംബർ 30

B2023 ഡിസംബർ 22

C2023 ഡിസംബർ 21

D2023 നവംബർ 21

Answer:

C. 2023 ഡിസംബർ 21

Read Explanation:

  • BNS ന്റെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് - 2023 ആഗസ്റ്റ് 11 

  • പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത് - അമിത് ഷാ 

  • പുതുക്കിയ രണ്ടാമത്തെ ബിൽ അവതരിപ്പിച്ചത് - 2023 ഡിസംബർ 12 

  • ലോക്സഭ ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 20 

  • രാജ്യസഭ ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 21 


Related Questions:

കൂട്ടബലാത്സംഗത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

ഒരു ഗ്രാമത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ടിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും അടുത്തുള്ള മജിസ്ട്രേറ്റിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ താഴെ പറയുന്ന ചില വസ്തുതകളെ പറ്റി അറിയിക്കേണ്ടതാണ് :

x. മോഷ്ടിച്ച വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന കുപ്രസിദ്ധ വ്യക്തിയുടെ ഗ്രാമത്തിനകത്തോ അടുത്തോ ഉള്ള സ്ഥിരമോ താല്കാലികമോ ആയ താമസ സ്ഥലം

y. ഗ്രാമത്തിലോ സമീപത്തോ പെട്ടെന്നുള്ളതോ അസ്വാഭാവികമോ ആയ മരണം സംഭവിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിൽ മരണം സംഭവിക്കുകയോ അല്ലെങ്കിൽ ഒരു ഗ്രാമത്തിലോ സമീപത്തോ ഏതെങ്കിലും മൃതദേഹമോ മൃതദേഹത്തിന്റെ ഭാഗമോ കണ്ടെത്തുകയോ ചെയ്യുക.

പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ ഏതെല്ലാം ?

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സെക്ഷൻ 326 (f) - കാർഷികോല്പന്നങ്ങൾ ഉൾപ്പെടെയുള്ള ഏതെങ്കിലും വസ്തുവകകൾക്ക് നാശനഷ്ടം ഉണ്ടാക്കാൻ ഉദ്ദേശിച്ചത് തീയിടുകയോ ഏതെങ്കിലും സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും ശിക്ഷ - 7 വർഷം വരെയാകാവുന്ന തടവും പിഴയും
  2. സെക്ഷൻ 326 (g) - ആരാധനസ്ഥലമായോ, മനുഷ്യവാസസ്ഥലമായോ, സ്വത്ത് സൂക്ഷിക്കുന്നതിനുള്ള സ്ഥലമായോ ഉപയോഗിക്കുന്ന ഏതെങ്കിലും കെട്ടിടം തീയാലോ ഏതെങ്കിലും സ്ഫോടക വസ്തുവാലോ നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ദ്രോഹം ചെയ്യുന്ന ഏതൊരാൾക്കും ശിക്ഷ - 10 വരെയാകാവുന്ന തടവും പിഴയും
    ഭാരതീയ ന്യായ സംഹിതയിൽ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം എത്ര ?