ഭാരത്തിന്റെ അടിസ്ഥാന (S.I) യൂണിറ്റ് ഏതാണ് ?
Aകിലോഗ്രാം
Bന്യൂട്ടൻ
Cജൂൾ
Dപാസ്കൽ
Answer:
B. ന്യൂട്ടൻ
Read Explanation:
എസ്.ഐ.യൂണിറ്റ്:
- ഇന്ന് ലോകം മുഴുവന്‍ അടിസ്ഥാന യൂണിറ്റായി അംഗീകരിച്ചിരിക്കുന്നത് എസ്.ഐ. യൂണിറ്റാണ്.
- 1960ലാണ് എസ്.ഐ. യൂണിറ്റിനെ ലോകവ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങിയത്.
- ശാസ്ത്രലോകത്ത് വിവിധ അളവുകൾ അവതരിപ്പിക്കുന്നത് എസ്.ഐ. യൂണിറ്റിലാണ്.
മാസിന്റെയും ഭാരത്തിന്റെയും SI യൂണിറ്റ്:
- മാസിന്റെ (പിണ്ഡം) അടിസ്ഥാന (S.I) യൂണിറ്റ് - കിലോഗ്രാം (kg)
- ഭാരത്തിന്റെ (Weight) അടിസ്ഥാന (S.I) യൂണിറ്റ് - ന്യൂട്ടൻ (SCERT Based)
- F = mg ആയിരിക്കും.
- ഇവിടെ mg എന്നത് വസ്തുവിന്റെ ഭാരത്തെ സൂചിപ്പിക്കുന്നു. അതായത് ഒരു വസ്തുവിനെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലമാണ് ആ വസ്തുവിന്റെ ഭാരം. അതു കൊണ്ട് അതിന്റെ യൂണിറ്റ് ന്യൂട്ടൺ ആയിരിക്കും.