App Logo

No.1 PSC Learning App

1M+ Downloads
ഭാവിയിൽ നേടിയെടുക്കാവുന്ന പഠന നേട്ടങ്ങളുടെ ഏകദേശം മൂന്നിലൊന്നും നിർണയിക്കപ്പെടുന്നത് ആറ് വയസ്സ് ആകുന്നതിനുമുമ്പ് തന്നെ ആർജിച്ചെടുത്ത അറിവിൻറെ അടിസ്ഥാനത്തിലാണെന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആര് ?

Aബെഞ്ചമിൻ ബ്ലൂം

Bആൽഫ്രഡ് ബിനെ

Cജീൻപിയാഷെ

Dബ്രൂണർ

Answer:

A. ബെഞ്ചമിൻ ബ്ലൂം

Read Explanation:

  • ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗീകരണ പദ്ധതി - ടാക്സോണമി
  • അമേരിക്കയിലെ ഷിക്കാഗോ സർവ്വകലാശാലയിലെ ഡോ. ബെഞ്ചമിൻ എസ്. ബ്ലൂമിന്റെ നേതൃത്വത്തിൽ പ്രൊഫസർമാരുടെ ഒരു സംഘം 1956 ൽ വിദ്യാഭ്യാസോദ്ദേശ്യങ്ങളുടെ ടാക്സോണമിയെ പ്രതിപാദിക്കുന്ന ഏതാനും ഗ്രന്ഥങ്ങൾ രചിച്ചു. ഈ ടാക്സോണിമികൾ പരാമർശിക്കപ്പെടുന്നത് ബ്ലൂമിന്റെ ടാക്സോണമി എന്നാണ്. 

ബോധനോദ്ദേശ്യങ്ങളെ മൂന്നു മേഖല (Domain) കളിലായി വർഗ്ഗീകരിക്കുന്നു

    1. വൈജ്ഞാനികം (Cognitive)
    2. വൈകാരികം (Affective) 
    3. മനശ്ചാലകം (Psycho-motor)
  • അറിവു സംസ്കരിക്കുകയും സ്വീകരിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്നതിനോടു ബന്ധപ്പെട്ട ബൗദ്ധികശേഷികളുടെ വികസനം കൈകാര്യം ചെയ്യുന്ന ഉദ്ദേശ്യങ്ങളാണ് - വൈജ്ഞാനിക മേഖല (Cognitive Domain)
  • ആസ്വാദനം, താത്പര്യങ്ങൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വൈകാരികഭാവങ്ങളുടെ അഭിലഷണീയമായ വ്യതിയാനങ്ങൾ പരിഗണിക്കുന്ന ഉദ്ദേശ്യങ്ങളാണ് - വൈകാരിക മേഖല (Affective Domain)
  • കായികവും പ്രവർത്തനപരവുമായ നൈപുണികളുടെ വികസനവും ഉൾക്കൊള്ളുന്നതാണ് - മനശ്ചാലക മേഖല (Psycho-motor Domain)

Related Questions:

മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും കഴിവുകൾ വികസിപ്പിക്കുക- അറിവ് , സ്വഭാവം , സംസ്കാരം എന്നിവ ഉത്തേജിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് അഭിപ്രായപ്പെട്ടതാര് ?

Observe the picture. The teacher had asked the students to learn what she had taught the previous day. When she asked questions to a boy, he didn't answer. if you were the teacher, what will be your response?

WhatsApp Image 2024-10-05 at 22.41.00.jpeg
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ പൗരന്റെയും അവകാശമാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ:(1)വിദ്യാഭ്യാസം ഭരണകൂടത്തിന്റെ ഉത്തരവാദിത്വം ആയിരിക്കണം (2 )മികച്ച വിദ്യാഭ്യാസ ദർശനം ഉരുത്തിരിയണം (3) വിദ്യാഭ്യാസം രക്ഷാകർത്താക്കളുടെ കടമ ആയിരിക്കണം(4 ) വിദ്യാഭ്യാസ നിയമങ്ങൾ ഫലപ്രദമായി നടപ്പിൽ വരുത്തണം
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ സുരക്ഷ സാധ്യമാകുമെന്നും പാശ്ചാത്യ രാജ്യങ്ങളെയും അവരുടെ വിജ്ഞാനത്തെയും ആർജ്ജിക്കാനും മനസ്സിലാക്കാനും ഏറ്റവും നല്ല മാധ്യമമാണ് ഇംഗ്ലീഷെന്ന് അഭിപ്രായപ്പെട്ടത് ?

മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി ഒരു മികച്ച വിദ്യാഭ്യാസ ചിന്തകൻ കൂടിയായിരുന്നു. 
  2. നൈസർഗ്ഗിക താത്പര്യമില്ലാത്ത വിദ്യാർതികളിൽ പഠന താത്പര്യം ജനിപ്പിക്കാനുതകുന്ന പഠനാനുഭവങ്ങൾ നൽകാൻ അദ്ധ്യാപകന് സാധിക്കണം എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു
  3. കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. 
  4. ശരീരവും മനസ്സും ഏകോപിപ്പിക്കുന്ന കാര്യക്ഷമതയോടെയുള്ള പ്രവർത്തനത്തിനും കുട്ടികളിൽ സ്വാശ്രയ ശീലം വളർത്താനും കെെത്തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സഹായിക്കുന്നു എന്ന് ഗാന്ധിജി പറഞ്ഞു.