App Logo

No.1 PSC Learning App

1M+ Downloads
ഭുവൻ പ്രവർത്തനമാരംഭിച്ച വർഷം ?

A2005

B2012

C2009

D2014

Answer:

C. 2009

Read Explanation:

ഭുവൻ

  • ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യയുടെ ISRO നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയറാണ്‌ ഭുവൻ.
  • 2009 മാർച്ചിൽ ഇത് പ്രവർത്തനമാരംഭിച്ചു
  • ഭൂമിയുടെ ത്രിമാന ചിത്രങ്ങള്‍ നല്‍കുന്ന സംവിധാനത്തില്‍ സൂക്ഷ്മ വസ്തുക്കള്‍ പോലും കൃത്യതയോടെ കാണാന്‍ സാധിക്കും.
  • ഐ‌എസ്‌ആര്‍‌ഒയുടെ ഏഴ് റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകളുടെ സഹായത്തോടെയാണ് ഭൂപടം തയ്യാ‍റാക്കുന്നത്.
  • ഭുവനിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ പ്രദേശങ്ങളും ഉപഗ്രഹ ഭൂപടത്തിന്റെ സഹായത്തോടെ അടുത്ത് കാണാന്‍ കഴിയും
  • രാജ്യ സുരക്ഷയെ കരുതി സൈനിക ആസ്ഥാനങ്ങള്‍, ആണവ നിലയങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ഭുവനിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

Related Questions:

താഴെ പറയുന്നവയിൽ ആകാശീയ ചിത്രങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കാൻ അധികാരമില്ലാത്തത് ആർക്ക് ?
വിദൂരസംവേദന സാങ്കേതിക വിദ്യയുടെ സഹായത്താൽ ഭൂപടനിർമ്മാണത്തിനു ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ നിർമ്മിക്കുന്ന പ്രക്രിയ ?

'ആകാശീയ വിദൂര സംവേദനത്തിന് പല മേന്മകളുണ്ടെങ്കിലും ചില പോരായ്മകളുണ്ട്.' അവ എന്തെല്ലാമാണ്?

  1. വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.
  2. വിസ്തൃതമായ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല
  3. വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്.
    ഒരു വസ്തുവിനേയോ പ്രദേശത്തേയോ പ്രതിഭാസത്തേയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശബന്ധം കൂടാതെ ശേഖരിക്കുന്ന രീതി ഏത് ?
    സംവേദകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ഏത് ?