App Logo

No.1 PSC Learning App

1M+ Downloads
ഭൂപടം നിരീക്ഷിച്ച് സ്ഥാനം നിർണ്ണയിക്കൽ, കൊളാഷ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏത് M.I. മേഖലയ്ക്ക് സഹായകമാണ് ?

Aപ്രകൃതിപരമായ ബുദ്ധി

Bശാരീരിക-ചലനപര ബുദ്ധി

Cദ്യശ്യസ്ഥലപര ബുദ്ധി

Dഭാഷാപരമായ ബുദ്ധി

Answer:

C. ദ്യശ്യസ്ഥലപര ബുദ്ധി

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു.

ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.

  1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)

  2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)

  3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)

  4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)

  5. സംഗീതപരമായ ബുദ്ധി (musical intelligence)

  6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)

  7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)

  8. പ്രകൃതിപരമായ ബുദ്ധി (natural intelligence)

  9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

 

ദൃശ്യ / സ്ഥലപര ബുദ്ധി

  • വസ്തുക്കളെ സ്ഥാന നിർണയം നടത്തുന്നതിനും, ദിക്കുകൾ തിരിച്ചറിയാൻ സഹായിക്കുന്നു.
  • ഒരു വസ്തുവിന്റെ സാന്നിദ്ധ്യത്തിലും, അസാന്നിദ്ധ്യത്തിലും, അത് കാരണം ഉണ്ടാകുന്ന മാനസിക ബിംബങ്ങൾ, സവിശേഷതകൾ എന്നിവ മനസിലാക്കി പ്രവർത്തിക്കാൻ സഹായിക്കുന്ന ബുദ്ധിയാണ് ഇത്.
  • ഭൂപടങ്ങൾ തയ്യാറാക്കൽ, രൂപങ്ങൾ നിർമ്മിക്കൽ, നിറം നൽകൽ, കൊളാഷുകൾ തയ്യാറാക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
  • നാവികർ, ശില്പികൾ, മെക്കാനിക്കുകൾ, ദൃശ്യകലാകാരന്മാർ, ആർക്കിടെക്ട്റ്റുകൾ തുടങ്ങിയവർക്ക്, ഈ ബുദ്ധി സഹായിക്കുന്നു.

Related Questions:

സംസാര - ഭാഷ അപഗ്രഥന വൈകല്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :
കുട്ടികളുടെ സങ്കല്പങ്ങളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രസക്തിയില്ലാത്ത പ്രവർത്തനം ഏത് ?
One among the following is also known as a non-reinforcement:
The theory of intelligence proposed to by Alfred Binet
The school of thought that explains learning in terms of relationships or bonds between stimuli and responses is called: