ഭൂമിയിലെ പകലിനെയും രാത്രിയെയും വേർതിരിക്കുന്ന സാങ്കൽപ്പിക രേഖ ഏതാണ്?Aഭൂമദ്ധ്യരേഖBഅച്ചുതണ്ട്Cപ്രകാശവൃത്തംDദീർഘ രേഖAnswer: C. പ്രകാശവൃത്തം Read Explanation: ഭ്രമണം പൂർത്തിയാക്കാൻ ഭൂമി എടുക്കുന്ന സമയം 24 മണിക്കൂർ (23 മണിക്കൂർ 56 മിനിറ്റ് 4 സെക്കൻ്റ്) ഭൂമിക്ക് പ്രകാശം ലഭിക്കുന്നത് സൂര്യനിൽ നിന്നാണ്. ഭ്രമണവേളയിൽ സൂര്യന് അഭിമുഖമായി വരുന്ന ഭാഗത്ത് പകലും മറുഭാഗത്ത് രാത്രിയും അനുഭവപ്പെടുന്നു. ഇത്തരത്തിൽ ഭൂമിയിലെ രാത്രിയെയും പകലിനെയും വേർതിരിക്കുന്ന സാങ്കല്പിക രേഖയാണ് പ്രകാശവൃത്തം Read more in App