App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ആകൃതിയെ സംബന്ധിച്ച് 'ഗോളാകൃതിയിലുള്ള ഭൂമി ജലത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്നു' എന്ന് പ്രസ്താവിച്ചത് ഇവരിൽ ആരാണ് ?

Aപൈതഗോറസ്

Bഅരിസ്റ്റോട്ടിൽ

Cതെയ്ൽസ്

Dന്യൂട്ടൺ

Answer:

C. തെയ്ൽസ്

Read Explanation:

ഭൂമിയുടെ ആകൃതിയുമായി ബന്ധപ്പെട്ട മുൻകാല സിദ്ധാന്തങ്ങൾ 

  • ബി.സി.ഇ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ തെയിൽസ് ആണ് ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്.
  • എന്നാൽ ഈ ഗോളം ജലത്തിൽ പൊങ്ങിക്കിടക്കുന്നുവെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
  • ഗ്രീക്ക് തത്വചിന്തകന്മാരായ പൈഥഗോറസും അരിസ്റ്റോട്ടിലുമാണ് ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ചത്.
  • ആ കാല ഘട്ടത്തിൽ ഈ ആശയത്തോട് വളരെയധികം വിയോജിപ്പുകൾ ഉണ്ടായിരുന്നു.
  • പിന്നീട് കോപ്പർ നിക്കസ് ഈ ആശയത്തെ ശക്തമായി പിന്താങ്ങി.
  • ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്‌പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും ഉറച്ചുവിശ്വസിച്ചിരുന്നു.
  • വർഷങ്ങൾക്കുശേഷം മഗല്ലൻ എന്ന നാവികൻ്റെ ലോകംചുറ്റിയുള്ള കപ്പൽയാത്ര ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു.

ഭൂയിയുടെ ജിയോയിഡ് ആകൃതി 

  • കാലങ്ങൾക്ക് ശേഷം  സർ ഐസക് ന്യൂട്ടൺ ഭൂമിക്ക് കൃത്യമായ ഗോളത്തിൻ്റെ ആകൃതിയല്ലെന്ന് കണ്ടെത്തി.
  • ധ്രുവപ്രദേശങ്ങൾ അല്പ‌ം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണെന്ന് അദ്ദേഹം സ്ഥാപിച്ചു.
  • ധ്രുവങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഈ  ഗോളാകൃതിയെ ജിയോയിഡ് (Geoid) എന്നുവിളിക്കുന്നു.
  • ജിയോയിഡ് എന്ന പദത്തിനർത്ഥം 'ഭൂമിയുടെ ആകൃതി' (Earth shape) എന്നാണ്.

Related Questions:

Which approach in economic geography focuses on the distribution of economic activities within geographical space?

Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഭൂപ്രദേശങ്ങളുടെ കാലാവസ്ഥ, ഋതുക്കൾ എന്നിവ മനസ്സിലാക്കുന്നതിനായി, വരയ്ക്കുന്ന രേഖകളാണ്, ‘രേഖാംശ രേഖകൾ’.
  2. ഭൂമധ്യരേഖയ്ക്ക് ഇരുവശവും 5° വരെയുള്ള രേഖാംശ പ്രദേശങ്ങളെയാണ്, ‘ഡോൾഡ്രം മേഖല / നിർവാത മേഖല’ എന്നറിയപ്പെടുന്നത്.
  3. ജൂൺ 22നാണ്, ഉത്തരായന രേഖയിൽ, സൂര്യപ്രകാശം ലംബമായി പതിക്കുന്നത്.
  4. ഡിസംബർ 21നാണ്, ദക്ഷിണായന രേഖയിൽ, സൂര്യപ്രകാശം ലംബമായി പതിക്കുന്നത്.
    ഏത് രാജ്യമാണ് കാലാവസ്ഥാ വ്യതിയാനം മൂലം ഉരുകുന്ന ഹിമാനികളെ (ഗ്ലേഷിയേഴ്സ്) സംരക്ഷിക്കുന്നതിനായി സാന്റിയാഗോ ദേശീയ പാർക്ക് സ്ഥാപിക്കുന്നത് ?
    പേരിന് റോമൻ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം ഏത്?
    2023 ഡിസംബറിൽ ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച സജീവ അഗ്നിപർവ്വതം ഏത് ?