ഭൂമിയുടെ ഉത്തരധ്രുവത്തെയും ദക്ഷിണ ദ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അർത്ഥവൃത്താകൃതിയിലുള്ള സാങ്കൽപിക രേഖകളാണ് ?
Aഅക്ഷാംശ രേഖകൾ
Bരേഖാംശ രേഖകൾ
Cഗ്രീനിച്ച് രേഖ
Dഭൂമധ്യരേഖ
Answer:
B. രേഖാംശ രേഖകൾ
Read Explanation:
• അക്ഷാംശരേഖയ്ക്ക് ലംബമായി ഉത്തരധ്രുവത്തെയും ദക്ഷിണ ദ്രുവത്തെയും യോജിപ്പിച്ചു വരയ്ക്കുന്ന രേഖയാണ് "രേഖാംശരേഖ"
• ഗ്ലോബിലും ഭൂപടത്തിലും നെടുകെ വരച്ചിരിക്കുന്ന രേഖ - രേഖാംശരേഖ
• ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വൃത്താകൃതിയിലുള്ള സാങ്കല്പിക രേഖകൾ - അക്ഷാംശ രേഖകൾ
• ഗ്ലോബിൻറെ നേർമധ്യഭാഗത്തായി വരച്ചിരിക്കുന്ന രേഖ - ഭൂമധ്യരേഖ
• "0 ഡിഗ്രി" അക്ഷാംശ രേഖ - ഭൂമധ്യരേഖ