App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു.
  2. 'അസ്ത‌നോ' എന്ന വാക്കി നർഥം ദുർബലം എന്നാണ്
  3. അഗ്നിപർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ പ്രഭവമണ്ഡലമാണ് അസ്തനോസ്ഫിയർ.

    Aiii മാത്രം

    Bഎല്ലാം

    Cii, iii എന്നിവ

    Di, ii

    Answer:

    C. ii, iii എന്നിവ

    Read Explanation:

    • ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗത്തെ ശിലാമണ്ഡലം (Lithosphere) എന്നാണ് വിളിക്കുന്നുത് .
    • ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർവരെ വ്യത്യസ്ത കനത്തിൽ നിലകൊള്ളുന്നു.
    • ശിലാമണ്ഡലത്തിന് തൊട്ടുതാഴെയായി അർധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗമാണ് അസ്തനോസ്ഫിയർ 
    • മാന്റിലിന്റെ തന്നെ  ഭാഗമാണ് അസ്തനോസ്ഫിയർ 
    • 'അസ്ത‌നോ' എന്ന വാക്കിനർഥം ദുർബലം എന്നാണ്).
    • ഏകദേശം 400 കിലോ മീറ്റർ വരെയാണ് അസ്തനോസ്‌ഫിയർ വ്യാപിച്ചിട്ടുള്ളത്.
    • അഗ്നിപർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവ (മാഗ്മ) ത്തിന്റെ പ്രഭവമണ്ഡലമാണ് അസ്തനോസ്ഫിയർ.
    • ഭൂവൽക്കത്തെക്കാൾ ഉയർന്ന സാന്ദ്രതയാണിവിടെ (3.4 ഗ്രാം/ഘ.സെ.മീ.) അനുഭവപ്പെടുന്നത്.

    Related Questions:

    സൂര്യഗ്രഹണം സാധാരണ ഉണ്ടാകുന്നത് ഏത് ദിവസമാണ്?
    Find the local wind that blows in southern India during the summer.

    താഴെ നൽകിയിട്ടുള്ള സൂചനകളിൽ നിന്ന് അന്തരീക്ഷ പാളി ഏതാണെന്ന് തിരിച്ചറിയുക:

    • പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷമണ്ഡലമാണിത്
    • ഈ അന്തരീക്ഷപാളിയിൽ ഭൗമോപരിതലത്തിൽനിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1 സെൽഷ്യസ് എന്ന നിലയിൽ താപനില കുറഞ്ഞുവരുന്നു. 
    • ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിന്റെ ഉയരം.
    An international treaty for the conservation and sustainable utilization of Wetlands is
    ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി ഇളംനീല നിറത്തിൽ കാണപ്പെടാൻ കാരണം എന്ത് ?