ഭൂമിയുടെ ഉപരിതലത്തിൽ യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വായു രൂപത്തിന്റെ ഭാരത്തെ എന്ത് പറയുന്നു?
Aഅന്തരീക്ഷം
Bതാപമണ്ഡലം
Cഅന്തരീക്ഷമർദ്ദം
Dവാതകമർദ്ദം
Answer:
C. അന്തരീക്ഷമർദ്ദം
Read Explanation:
ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ആവരണമാണ് അന്തരീക്ഷം.
യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ്, വാതകമർദം.
ഭൂമിയുടെ ഉപരിതലത്തിൽ യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വായു രൂപത്തിന്റെ ഭാരമാണ്, അന്തരീക്ഷമർദം.
അന്തരീക്ഷ വായുവിന്റെ സാന്ദ്രത, ഭൂമിയുടെ പ്രതലത്തിനടുത്ത് കൂടുതലും, മുകളിലേക്കു പോകുന്തോറും കുറവുമായിരിക്കും, അതിനാൽ മുകളിലേക്കു പോകുന്തോറും അന്തരീക്ഷമർദം, കുറയുന്നു.