ഭൂമിേയാട് ഏറ്റവും അടുത്ത രണ്ടാമത്തെ നക്ഷത്രം ?
Aകനോപ്പസ്
Bറിഗൽ
Cസിറിയസ്
Dആൽഫാ സെന്റോറി
Answer:
D. ആൽഫാ സെന്റോറി
Read Explanation:
നക്ഷത്രങ്ങൾ
സ്വയം പ്രകാശിക്കുന്ന ആകാശ ഗോളങ്ങളാണ് നക്ഷത്രങ്ങൾ.
നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നാൻ കാരണം നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിൻ്റെ വിവിധ പാളികളിലൂടെ കടന്നുവരുമ്പോൾ നിരന്തരമായി ദിശാമാറ്റത്തിന് വിധേയമാകുന്നതുകൊണ്ട്.
ഭൂമിയോട് ഏറ്റവും അടുത്തായി കാണപ്പെടുന്ന നക്ഷത്രം - സൂര്യൻ
സൂര്യനുശേഷം ഭൂമിയോട് ഏറ്റവും അടുത്തായി കാണപ്പെടുന്ന നക്ഷത്രം - ആൽഫാ സെന്റോറി
ആൽഫാ സെന്റോറി പ്രോക്സിമ സെന്റോറി എന്നും അറിയപ്പെടുന്നു.
ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങളാൽ ദൃശ്യമാകുന്ന ഗ്രഹങ്ങൾ - ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി