ഭ്രുണം എൻഡോമെട്രിയത്തിൽ പറ്റിപിടിച്ച് വളരുന്ന ഭാഗമാണ് ?
Aപ്ലാസന്റ
Bആംനിയോൺ
Cസൈഗോട്ട്
Dഎംബ്രിയോ
Answer:
A. പ്ലാസന്റ
Read Explanation:
പ്ലാസൻ്റ
- ഭ്രൂണം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നു വളരുന്ന ഭാഗമാണ് പ്ലാസൻ്റ (Placenta).
- ഭ്രൂണകലകളും ഗർഭാശയകലകളും ചേർന്നാണ് പ്ലാസൻ്റ രൂപപ്പെടുന്നത്.
- ഇതിൽനിന്നു രൂപപ്പെടുന്ന പൊക്കിൾക്കൊടി വഴി ഓക്‌സിജനും പോഷകങ്ങളും ഗർഭസ്ഥശിശുവിൻ്റെ ശരീരത്തിലെത്തുകയും മാലിന്യങ്ങൾ നീക്കംചെയ്യപ്പെടുകയും ചെയ്യുന്നു.
- അമ്മയുടെയും കുഞ്ഞിൻ്റെയും രക്തം പരസ്പരം കുടിക്കലരാതെയുള്ള പദാർഥവിനിമയത്തിന് പ്ലാസൻ്റ സഹായിക്കുന്നു.
- വളർച്ചയുടെ പ്രാരംഭഘ ട്ടത്തിൽ ഭ്രൂണകോശങ്ങളിൽനിന്നു രൂപപ്പെടുന്ന അമ്നിയോൺ എന്ന ആവരണത്തിനകത്താണ് കുഞ്ഞിന്റെ വളർച്ച പൂർത്തിയാകുന്നത്.
- ഈ ആവരണത്തിനുള്ളിലെ അമ്നിയോട്ടിക് ദ്രവം ഗർഭസ്ഥ ശിശുവിന്റെ നിർജലീകരണം തടയുകയും ക്ഷതങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.