Challenger App

No.1 PSC Learning App

1M+ Downloads
ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോൾ വീണ്ടും വിവാഹം കഴിച്ചാൽ ആ വിവാഹം അസാധുവാകും എന്ന് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 82

Bസെക്ഷൻ 83

Cസെക്ഷൻ 84

Dസെക്ഷൻ 85

Answer:

A. സെക്ഷൻ 82

Read Explanation:

സെക്ഷൻ 82

  • ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോൾ വീണ്ടും വിവാഹം കഴിച്ചാൽ [Bigamy ] ആ വിവാഹം അസാധുവാകും

  • ശിക്ഷ 7 വർഷം വരെ തടവും പിഴയും

  • 1-ാം ഉപവകുപ്പ് പ്രകാരം അടുത്ത വിവാഹം നടത്തുന്ന വ്യക്തിയിൽ നിന്ന് മുൻ വിവാഹത്തിന്റെ വസ്തുത മറച്ചുവെച്ച് കുറ്റകൃത്യം ചെയ്യുന്ന ആൾക്ക്

  • ശിക്ഷ - 10 വർഷം വരെ തടവും പിഴയും


Related Questions:

താഴെ പറയുന്നവയിൽ BNS ലെ സെക്ഷൻസ് പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ: 309 (4) - കവർച്ച നടത്തുന്നത് ഹൈവേയിൽ വെച്ച്, സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലാണെങ്കിൽ, 14 വർഷം വരെ തടവും പിഴയും.
  2. സെക്ഷൻ: 309(5) - കവർച്ച നടത്താൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഏഴു വർഷം വരെ ആകാവുന്ന കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്.
  3. സെക്ഷൻ: 309(6) - ചില കേസുകളിൽ, കവർച്ച നടത്തുന്നതിനിടയിലോ, കവർച്ചാ ശ്രമത്തിനിടയിലോ, മറ്റൊരു വ്യക്തിയെ ദേഹോപദ്രവം ഏൽപിക്കുമെങ്കിൽ, ആ വ്യക്തിയും കവർച്ചയിൽ കൂട്ടുചേർന്ന മറ്റു വ്യക്തികൾക്കും ജീവപര്യന്തം തടവിനോ, 10 വർഷം വരെ ആകാവുന്ന കഠിന തടവിനോ, ഒപ്പം പിഴ ശിക്ഷയും അർഹതയുണ്ട്.
    മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപായ മുളവാക്കുന്ന കൃത്യത്താൽ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    BNS സെക്ഷൻ 37 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. സ്വകാര്യ പ്രതിരോധത്തിന് അവകാശമില്ലാത്ത പ്രവർത്തികൾ.
    2. ഒരു പൊതുപ്രവർത്തകൻ തൻറെ ഔദ്യോഗിക പദവിയുടെ പേരിൽ, സദുദ്ദേശത്തോടെ പ്രവർത്തിച്ചാൽ
    3. അതിനെതിരെ സ്വകാര്യ പ്രതിരോധത്തിന് ആർക്കും അവകാശമില്ല. പൊതുപ്രവർത്തകൻ നിയമാനുസൃതമായ രീതിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
      ഭവന അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

      ആരെങ്കിലും ആംഗ്യമോ തയ്യാറെടുപ്പോ മുഖേന ഒരു വ്യക്തിക്ക് തനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുവെന്ന് മനസ്സിലാക്കുവാനോ അത്തരത്തിൽ ഭയം ഉളവാക്കുകയോ ചെയ്താൽ അയാൾ ...... എന്ന കുറ്റകൃത്യം ചെയ്തതായി കണക്കാക്കാവുന്നതാണ്.