Challenger App

No.1 PSC Learning App

1M+ Downloads
മഞ്ഞ്, മഴ, കാറ്റ് തുടങ്ങിയ എല്ലാ തരത്തിലുമുള്ള അന്തരീക്ഷ പ്രതിഭാസങ്ങളും കണ്ടുവരുന്ന അന്തരീക്ഷ പാളി

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപ്പോസ്ഫിയർ

Cമീസോസ്ഫിയർ

Dതെർമോസ്ഫിയർ

Answer:

B. ട്രോപ്പോസ്ഫിയർ

Read Explanation:

അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളിയാണ് ട്രോപ്പോസ്ഫിയർ. ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിന്റെ ഉയരം. ഈ പാളിയുടെ വ്യാപ്തി ധ്രുവപ്രദേശത്ത് 8 കിലോമീറ്റർ വരെയും ഭൂമ ധ്യരേഖാപ്രദേശത്ത് 18 കിലോമീറ്റർ വരെയുമാണ്. ഭൂമധ്യരേഖാപ്രദേശങ്ങളിൽ ശക്തമായ സംവഹനപ്രവാഹത്താൽ താപം ഉയരങ്ങളിലേക്കു പ്രസരിക്കുന്നതുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ ട്രോപ്പോസ്ഫിയറിന്റെ വ്യാപ്തി കൂടിയിരിക്കുന്നത്. പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷമണ്ഡലമാണിത്. മഞ്ഞ്, മഴ, കാറ്റ് തുടങ്ങിയ എല്ലാ തരത്തിലുമുള്ള അന്തരീക്ഷ പ്രതിഭാസങ്ങളും കണ്ടുവരുന്നതും ഈ മണ്ഡലത്തിലാണ്. ഈ അന്തരീക്ഷപാളിയിൽ ഭൗമോപരിതലത്തിൽനിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1 സെൽഷ്യസ് എന്ന നിലയിൽ താപനില കുറഞ്ഞുവരുന്നു. ഭൂമിയിലെ എല്ലാ തരത്തിലുമുള്ള ജൈവപ്രവർത്തനങ്ങളും നടക്കുന്നത് ഈ അന്തരീക്ഷ ഭാഗത്താണ്.


Related Questions:

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാർബൺ ഡൈ ഓക്സൈഡിന്റെ അളവിലെ വർദ്ധനവിനുള്ള പ്രധാന കാരണം?
മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി
അന്തരീക്ഷത്തിൽ എത്ര ഓക്സിജൻ ഉണ്ട്?
അന്തരീക്ഷത്തിലെ വേരിയബിൾ വാതകം ഏതാണ്?
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ശതമാനവും അടങ്ങിയിരിക്കുന്ന വാതകം