Challenger App

No.1 PSC Learning App

1M+ Downloads
മധ്യകർണത്തിലെ അസ്ഥികളുടെ എണ്ണം?

A2

B3

C4

D6

Answer:

B. 3

Read Explanation:

മധ്യകർണം

  • മധ്യകർണത്തിലെ അസ്ഥികളുടെ എണ്ണം – 3
  • മധ്യകർണത്തിലെ അസ്ഥികൾ-മാലിയസ്, ഇൻകസ്, സ്റ്റേപിസ്.
  • ചുറ്റികയുടെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി – മാലിയസ്
  • കുടക്കല്ലിൻ്റെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി - ഇൻകസ്.
  • കുതിരസവാരിക്കാരന്റെ പാദധാരയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി– സ്റ്റേപിസ്.
  • ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി- സ്റ്റേപിസ്

Related Questions:

മസ്തിഷ്ക ഭാഗങ്ങളെക്കുറിച്ച് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. തലാമസ് ആന്തര സമസ്ഥിതി പാലനത്തിന് പ്രധാന പങ്കുവഹിക്കുന്നു.

2. ഹൈപ്പോ തലാമസ് ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

A, B എന്നീ പ്രസ്താവനകള്‍ വിശകലനം ചെയ്ത് ചുവട‌െ നല്‍കിയിരിക്കുന്നവയില്‍ നിന്നും ശരിയായ വിശദീകരണം കണ്ടെത്തുക.

‌പ്രസ്താവന A- മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ നശിക്കുന്നതുകൊണ്ട് അള്‍ഷിമേഴ്സ് ഉണ്ടാകുന്നു.

പ്രസ്താവന B- അള്‍ഷിമേഴ്സ്സ് രോഗിയുടെ മസ്തിഷ്കത്തിലെ നാഡീകലകളില്‍ അലേയമായ ഒരുതരം പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നു.

1. A, Bപ്രസ്താവനകള്‍ ശരിയും B പ്രസ്താവന A യുടെ കാരണവുമാണ്.

2. A, B പ്രസ്താവനകള്‍ തെറ്റാണ്.

3. A ശരിയും B തെറ്റുമാണ്.

4. A, B പ്രസ്താവനകള്‍ ശരി, എന്നാല്‍ B പ്രസ്താവന A യുടെ കാരണമല്ല.

ആക്സോണുകളെ ആവരണം ചെയ്തിരിക്കുന്ന കൊഴുപ്പടങ്ങിയ സ്തരം ഏത് ?
തലച്ചോറിൽ 'ഡോപമിൻ' എന്ന നാഡീയപ്രേഷകത്തിന്റെ ഉത്പാദനം കുറയുന്ന രോഗം ഏതാണ് ?
പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു ശരീര തുലനില നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ് ?