App Logo

No.1 PSC Learning App

1M+ Downloads
തലച്ചോറ്, സുഷ്മന എന്നിവയെ പൊതിഞ്ഞു കാണപ്പെടുന്ന മെനിഞ്ചസ് എന്ന ആവരണം എത്ര സ്തരപാളികളോട് കൂടിയതാണ്?

A2

B3

C4

D1

Answer:

B. 3

Read Explanation:

  • തലയോടിനുള്ളിലാണ് മസ്‌തിഷ്‌കം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
  • മസ്തിഷ്കത്തെ പൊതിഞ്ഞ് മൂന്നു സ്‌തരപാളികളുള്ള മെനിഞ്ജസ് (Meninges) എന്ന ആവരണമുണ്ട്.
  • മെനിഞ്ജസിൻ്റെ ആന്തരപാളികൾക്കിടയിലും മസ്തിഷ്‌ക അറകളിലും സെറിബ്രോസ്പൈനൽ ദ്രവം (Cerebrospinal fluid) നിറഞ്ഞിരിക്കുന്നു.
  • രക്തത്തിൽ നിന്ന് രൂപപ്പെടുന്ന സെറിബ്രോസ്പൈനൽ ദ്രവം തിരികെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.
  • മസ്‌തിഷ്‌ക കലകൾക്ക് പോഷകഘടകങ്ങൾ, ഓക്‌സിജൻ എന്നിവ നൽകുക, മസ്ത‌ിഷ്കത്തിനുള്ളിലെ മർദ്ദം ക്രമീകരിക്കുക, മസ്‌തിഷ്‌കത്തെ ക്ഷതങ്ങളിൽനിന്നു സംരക്ഷിക്കുക തുടങ്ങിയവയാണ്  സെറിബ്രോസ്പൈനൽ ദ്രവത്തിൻ്റെ ധർമങ്ങൾ.

Related Questions:

തലച്ചോറിൽ 'ഡോപമിൻ' എന്ന നാഡീയപ്രേഷകത്തിന്റെ ഉത്പാദനം കുറയുന്ന രോഗം ഏതാണ് ?

പാരാസിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ സാധാരണനിലയിലാക‍ുന്ന ശാരീരിക പ്രവർത്തനങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ്?

1.ഹൃദയസ്പന്ദനം

2.ആമാശയപ്രവര്‍ത്തനം

3.ക‍ുടലിലെ പെരിസ്റ്റാള്‍സിസ്

സെറിബ്രോസ്പൈനൽ ദ്രാവകത്തിൻ്റെ (CSF) പ്രാഥമിക പ്രവർത്തനം എന്താണ്?
സംവേദനനാഡീയെയും പ്രേരകനാഡീയെയും ബന്ധിപ്പിക്കുന്ന നാഡീകോശം ഏതാണ് ?

ഇവയിൽ സംവേദ നാഡിക്കുദാഹരണങ്ങൾ ഏതെല്ലാം?

  1. നേത്ര നാഡി
  2. 8-ാം ശിരോനാഡി
  3. 12-ാം ശിരോ നാഡി