App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ കഴിവുകൾ, അഭിരുചികൾ, താൽപ്പര്യങ്ങൾ എന്നിവ പരിഗണിക്കുന്നതും അവന്റെ ശേഷികളുടെ സമ്പൂർണ്ണ വികാസം സാധ്യമാക്കുന്നതുമായ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചത് ?

Aമാനവികതാ വാദം

Bപ്രകൃതിവാദം

Cആദർശ വാദം

Dപ്രായോഗിക കഥ

Answer:

A. മാനവികതാ വാദം

Read Explanation:

മാനവികതാ വാദം 
  • മനുഷ്യന്റെ അനന്തമായ ശേഷികളിൽ വിശ്വാസമർപ്പിച്ച് ഓരോരുത്തർക്കും തന്റെ വിവിധങ്ങളായ ശേഷികളും അഭിരുചികളും പരമാവധി വികസിപ്പിക്കുന്നതിനും അങ്ങനെ ആത്മസാക്ഷാൽക്കാരം അനുഭവിക്കാനും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് മാനവികതാവാദം വിദ്യാഭ്യാസത്തിൽ വിഭാവനം ചെയ്തത്.
  • "കുട്ടികളിൽ ശരിയായ അഹംബോധവും ആത്മാഭിമാനവും ഉയർത്തുകയാണ് വിദ്യാ ഭ്യാസത്തിന്റെ ലക്ഷ്യം" എന്നും വാദിച്ച മാനവികാതാവാദികൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് അടിയുറച്ചു നിൽക്കുന്നവരാണ്.
  • കർക്കശമായ അച്ചടക്ക നിബന്ധനകൾ കുട്ടികളുടെ ആത്മാഭിമാനത്തെ തകർക്കും എന്നാണ് മാനവികതാവാദികളുടെ പക്ഷം.
  • മനുഷ്യന്റെ കഴിവുകൾ, അഭിരുചികൾ, താൽപ്പര്യങ്ങൾ എന്നിവ പരിഗണിക്കുന്നതും അവന്റെ ശേഷികളുടെ സമ്പൂർണ്ണ വികാസം സാധ്യമാക്കുന്നതുമായ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മാനവികതാവാദികൾ നിർദ്ദേശിച്ചു. 
  • സാമൂഹ്യവികാസത്തെക്കാൾ വ്യക്തിവികാസത്തിനാണ് മാനവികതാവാദികൾ ഊന്നൽ നൽകിയത്. 
  • സ്വയം തിരിച്ചറിയാനും വളരാനുമുള്ള അനുഭവങ്ങളാണ് ഓരോ പഠിതാവിനും ലഭിക്കേണ്ടതെന്ന് അവർ വിശ്വസിച്ചു.
  • പ്രധാന മാനവികതാ വാദികൾ :- പൗലോഫ്രയർ, അരബിന്ദോഘോഷ്
 

Related Questions:

വിദ്യാഭ്യാസം വിമോചനത്തിന് വിധേയമാകണമെന്ന് വിശ്വസിച്ചിരുന്ന ദാർശനികൻ ?
വിദ്യാഭ്യാസ അവകാശ നിയമം ലക്ഷ്യമാക്കുന്നത് :
പ്രീ-സ്കൂൾ കുട്ടികൾക്ക് അനുയോജ്യമായ വിദ്യാഭ്യാസം :
'ആർക്കും മറ്റൊരാളെ പഠിപ്പിക്കാൻ ആകില്ല' ആരുടെ വാക്കുകൾ ?
ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും അഭിപ്രായപ്പെട്ടത് ?