App Logo

No.1 PSC Learning App

1M+ Downloads
സ്വയം തിരുത്താൻ ഉതകുന്ന പഠനോപകരണങ്ങൾ ഉപയോഗിച്ച് പഠിക്കുക എന്നത് ആരുടെ ആശയമാണ് ?

Aപെസ്റ്റലോസി

Bഹെർബർട്ട്

Cറൂസോ

Dമോണ്ടിസോറി

Answer:

D. മോണ്ടിസോറി

Read Explanation:

മറിയ മോണ്ടിസോറി 

  • പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തിയ ഇറ്റാലിയൻ വനിതയാണ് മറിയ മോണ്ടിസോറി. 
  • ഒരു കൂട്ടത്തിലെ ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ പ്രത്യേകം കണക്കിലെടുക്കുകയും അവർക്ക് യോജിച്ച രീതിയിലുള്ള വിദ്യാഭ്യാസവും ഉപദേശവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണ്.
  • പ്രക്യതിദത്തമായ സാഹചര്യങ്ങളിൽ കുട്ടികളുടെ മനഃസിദ്ധികൾ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച മോണ്ടിസോറി സ്വയം പഠന (Self Learning) സമ്പ്രദായത്തിനാണ് പ്രാധാന്യം നൽകിയത്. 
  • വേദനാകരമായ ശിക്ഷകളോ വളരെ ആകർഷകമായ സമ്മാനങ്ങളോ കുട്ടികളുടെ നൈസർഗിക വികാസത്തിന് സഹായിക്കില്ലെന്ന് മോണ്ടിസോറി വിശ്വസിച്ചു. 

 

  • മാനസികവും ശാരീരികവുമായ നൈസർഗിക വികാസത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ മുതിർന്നവരുടെ ബാഹ്യ ഇടപെടൽ ഉണ്ടാകാൻ പാടില്ല എന്ന വിദ്യാഭ്യാസസിദ്ധാന്തമായിരുന്നു മോണ്ടിസോറിയ്ക്ക് ഉണ്ടായിരുന്നത്. 
  • നിത്യജീവിതത്തിലെ ആവശ്യങ്ങൾ സ്വയം ചെയ്യാനുള്ള പരിശീലനം നൽകുക, അടുക്കും ചിട്ടയും ശീലിക്കുക, പ്രയാസങ്ങളും വിഷമങ്ങളും തരണം ചെയ്യാനുള്ള മാനസിക ബലം കൈവരുത്തുക. 

 

  • ജ്യാമിതീയ രൂപങ്ങൾ, പ്രിസങ്ങൾ തുടങ്ങിയ വിവിധ നിറത്തിലും രൂപത്തിലും വലിപ്പത്തിലും ഉള്ള വസ്തുക്കളും ഉപകരണങ്ങളും ഉപയോഗിച്ച് നൽകുന്ന പരിശീലന രീതികൾ 

 

  • ശാരീരികാവയവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ശീലിക്കാനും, ജ്യാമിതീയ പഠനവും ഭാഷാപാനവും ലളിതമാക്കാനും വിവിധ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം.

 


Related Questions:

പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയത്തിന്റെ പേര് ?
എന്താണ് ആവർത്തനം
പ്രീ-സ്കൂൾ ഭൗതികാന്തരീക്ഷം :
ചിന്തയുടെ സംഘടനത്തിനുള്ള ഉപകരണമാണ് ഭാഷ എന്നഭിപ്രായപ്പെട്ടതാര് ?
തന്നിരിക്കുന്ന വിവരണങ്ങളിൽ നിന്ന് ആളെ തിരിച്ചറിയുക: 1.മനോ സാമൂഹ്യ വികസന സിദ്ധാന്തം വികസിപ്പിച്ചെടുത്തു. 2.ജർമ്മൻ അമേരിക്കൻ മനഃശാസ്ത്രജ്ഞൻ. 3.ഹർവാർഡ് ,കാലിഫോർണിയയിൽ സർവ്വകലാശാലയിൽ പ്രൊഫെസ്സർ ആയിരുന്നു.