Aഇൻഫ്രാസോണിക് ശബ്ദം
Bഅൾട്രാസോണിക് ശബ്ദം
Cസാധാരണ ശബ്ദം
Dമൈക്രോ ശബ്ദം
Answer:
B. അൾട്രാസോണിക് ശബ്ദം
Read Explanation:
അൾട്രാസോണിക് ശബ്ദം:
നമുക്കു കേൾക്കാൻ കഴിയുന്ന തരംഗ പരിധിക്കും പുറത്ത്, 20,000Hz നു മുകളിൽ ആവൃത്തിയുള്ള ശബ്ദത്തെ അൾട്രാസോണിക് ശബ്ദം എന്നു പറയുന്നു.
അൾട്രാസോണിക് തരംഗങ്ങൾകൊണ്ടുള്ള ഉപയോഗങ്ങൾ:
സർപ്പിളാകൃതിയുള്ള കുഴലുകൾ (Spiral tube), നിയതമായ ആകൃതിയില്ലാത്ത യന്ത്രഭാഗങ്ങൾ, ഇലക്ട്രോണിക് ഘടകങ്ങൾ തുടങ്ങിയവ വൃത്തിയാക്കുന്നതിന് അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു.
വൃത്തിയാക്കേണ്ട വസ്തുവിനെ ഒരു പ്രത്യേകതരം ലായനിയിൽ (Cleaning solution) മുക്കിവയ്ക്കുന്നു.
ഈ ലായനിയിലേക്ക് അൾട്രാ സോണിക് തരംഗങ്ങൾ കടത്തി വിടുന്നു.
അൾട്രാസോണിക് തരംഗങ്ങളുടെ ഉയർന്ന ആവൃത്തിയിലുള്ള കമ്പനം മൂലം പൊടിപടലങ്ങളും ഗ്രീസ് പോലുള്ള പദാർഥങ്ങളും വസ്തുവിൽനിന്ന് വേർപെട്ടു പോകുന്നു.
വലിയ ലോഹഭാഗങ്ങൾക്കുള്ളിലെ പൊട്ടലുകളും വിള്ളലുകളും കണ്ടത്താൻ അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു.
ലോഹഭാഗത്തിനുള്ളിലേക്കു കടത്തി വിടുന്ന അൾട്രാസോണിക് തരംഗങ്ങൾ ലോഹ ഭാഗത്തിനുള്ളിലൂടെ കടന്ന് ഡിറ്റക്ടറുകളിൽ എത്തുന്നു. ലോഹത്തിനുള്ളിൽ വളരെ ചെറിയ പൊട്ടലുകളോ വിള്ളലുകളോ ഉണ്ടെങ്കിൽ അൾട്രാസോണിക് തരംഗം ആ ഭാഗത്തുവച്ച് പ്രതിപതിക്കുന്നു. അതിനാൽ ഡിറ്റക്ടറുകളിൽ എത്തുന്നില്ല.
ശ്രവണസാധ്യമായ ശബ്ദതരംഗങ്ങൾക്ക് തരംഗദൈർഘ്യം കൂടുതലായതിനാൽ അവ പൊട്ടലുകളുടെയും വിള്ളലുകളുടെയും മൂലകളിലൂടെ വളഞ്ഞ് സഞ്ചരിച്ച് ഡിറ്റക്ടറുകളിൽ എത്തുന്നതിനാൽ അവ ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ കഴിയില്ല.
അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ഹൃദയത്തിന്റെ ചിത്രം എടുക്കാൻ കഴിയുന്നു. ഇത് എക്കോ കാർഡിയോഗ്രാഫി എന്നറിയപ്പെടുന്നു
അൾട്രാസോണോഗ്രാഫി; വൃക്ക, കരൾ, പിത്തസഞ്ചി, ഗർഭപാത്രം തുടങ്ങിയ ആന്തരികാവയവങ്ങളുടെ ചിത്രമെടുക്കാനും അവയിലെ തകരാറുകൾ കണ്ടെത്താനും അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു.
ശരീര കലകളിലൂടെ സഞ്ചരിക്കുന്ന അൾട്രാസോണിക് തരംഗങ്ങൾ ശരീര കലകളിലെ സാന്ദ്രതാ വ്യതിയാനമുള്ള ഭാഗങ്ങളിൽ തട്ടി പ്രതിപതിക്കുന്നു. ഈ തരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റി അവയവത്തിന്റെ ചിത്രം രൂപപ്പെടുത്തുന്നു. ഈ സാങ്കേതികവിദ്യയാണ് അൾട്രാ സോണോഗ്രാഫി.
വൃക്കയിലെ ചെറിയ കല്ലുകൾ പൊടിച്ചു കളയാൻ അൾട്രാസോണിക് തരംഗം ഉപയോഗിക്കുന്നു.
