App Logo

No.1 PSC Learning App

1M+ Downloads
മലബാറിലുണ്ടായ കർഷക കലാപങ്ങളെ അടിച്ചമർത്താൻ ബ്രിട്ടിഷുകാർ രൂപം കൊടുത്ത പ്രത്യേക പോലീസ് വിഭാഗം ഏത് ?

Aകേരളാ പോലീസ്

Bമലബാർ സ്പെഷ്യൽ പോലീസ്

Cമദ്രാസ് സ്പെഷ്യൽ പോലീസ്

Dഇവയൊന്നുമല്ല

Answer:

B. മലബാർ സ്പെഷ്യൽ പോലീസ്

Read Explanation:

മലബാർ സ്പെഷ്യൽ പോലീസ് (MSP)

  • കേരള പോലീസിന്റെ അർദ്ധസൈനിക വിഭാഗമാണ്‌ മലബാർ സ്പെഷ്യൽ പോലീസ് (MSP).
  • ആസ്സാം റൈഫിൾസ്‌ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ അർദ്ധസൈനിക വിഭാഗമാണിത്.
  • 1884ൽ മലപ്പുറം സ്പെഷ്യൽ പോലീസ് എന്ന പേരിലാണ് സേന രൂപീകൃതമായത്.
  • 1921-ൽ മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത്‌ അമർച്ച ചെയ്യുന്നതിനു വേണ്ടി പുന:സംഘടിപ്പിക്കുകയും മലബാർ സ്പെഷ്യൽ പോലീസ്‌ (MSP) എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 

Related Questions:

ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്നാണ് ?
1857-ലെ കലാപവുമായി ബന്ധപ്പെട്ട് ഇതിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത് ?
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേഴ്സറി എന്നറിയപ്പെടുന്നത് ?
ബ്രിട്ടീഷ് ഭരണകാലത്ത് കർഷകർ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്യുകയും, ഭക്ഷ്യവിളകൾക്കു പകരം നാണ്യവിളകൾ വൻതോതിൽ കൃഷി ചെയ്തു. ഈ മാറ്റത്തെ എന്തെന്നറിയപ്പെട്ടു ?

ഇന്ത്യൻ സമ്പത്ത് ബ്രിട്ടനിലേക്ക് ചോർന്നത്, ചുവടെ പറയുന്നവയിൽ ഏതൊക്കെ രീതികളിൽ ആയിരുന്നു ?

  1. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പളവും പെൻഷനും
  2. ഇന്ത്യയിൽ നിന്നും പിരിച്ചെടുക്കുന്ന നികുതി
  3. ഇന്ത്യയിൽ അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതി
  4. ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക വഴി അവർക്ക് ലഭിച്ച ലാഭം