App Logo

No.1 PSC Learning App

1M+ Downloads
മഹാത്മാ ഗാന്ധിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹം നിരീക്ഷിക്കാൻ കേരളത്തിലെത്തിയ നേതാവ് ?

Aആചാര്യ വിനോബ ഭാവേ

Bഈ വി രാമസ്വാമി നായ്ക്കർ

Cജവഹർലാൽ നെഹ്റു

Dസി. എഫ്. ആൻഡ്രൂസ്

Answer:

A. ആചാര്യ വിനോബ ഭാവേ

Read Explanation:

ആചാര്യ വിനോബ ഭാവെ

  • ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും സർവ്വോദയ പ്രസ്ഥാനത്തിന്റെ വക്താവും
  • 'പൗനാറിലെ സന്യാസി' എന്നാണ് വിനോബാഭാവെയെ വിശേഷിപ്പിക്കുന്നത്.
  • 1924ൽ വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി വിനോബാ കേരളത്തിലെത്തിയിരുന്നു.
  • 1940ൽ ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ അദ്ദേഹം ഒന്നാമത്തെ ഭടനായി തിരഞ്ഞെടുത്തത് വിനോബായെ ആയിരുന്നു.
  • 1948ൽ തെലുങ്കാന സന്ദർശിച്ച് പ്രസിദ്ധമായ ഭൂദാനപ്രസ്ഥാനത്തിനു രൂപം നൽകി.
  • ഗാന്ധിജിയുടെ മരണാന്തരം സർവ്വോദയപ്രസ്ഥാനത്തിന് അദ്ദേഹം രൂപം കൊടുത്തു. 
  • 1982ൽ മരണാന്തര ബഹുമതിയായി ഭാരതരത്നവും ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.




Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് കെ.കേളപ്പനായിരുന്നു.

2.കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ 25 പേരുണ്ടായിരുന്നു.

3.“വരിക വരിക സഹജരെ” എന്ന ഗാനം ഉപ്പു സത്യാഗ്രഹത്തിന്റെ ജാഥാ ഗാനമായിരുന്നു.

Gandhiji's first visit to Kerala was in the year -----
ഹരിജനോദ്ധാരണത്തിൻറെ ഭാഗമായി ഗാന്ധിജി വടകരയിൽ എത്തിയപ്പോൾ ആഭരണങ്ങൾ ഊരി നൽകിയത് ?
1931ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത് ?
1930 ഏപ്രിൽ മാസത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്ക് കാൽനടയായി പുറപ്പെട്ട വളണ്ടിയർ സംഘത്തിന് നേതൃത്വം നൽകിയത് ആര് ?