Challenger App

No.1 PSC Learning App

1M+ Downloads
മഹാഭാരതത്തിലെ പ്രതിപാദ്യ വിഷയം :

Aആര്യന്മാരുടെ ദൈനംദിന ജീവിതം

Bവേദ ഗ്രന്ഥങ്ങളുടെ രചന

Cസിന്ധൂനദീതീരത്തെ സംസ്കാരം

Dആര്യന്മാർ തമ്മിലുള്ള പരസ്പര പോരാട്ടം

Answer:

D. ആര്യന്മാർ തമ്മിലുള്ള പരസ്പര പോരാട്ടം

Read Explanation:

  • മഹാഭാരതത്തിന്റെ കർത്താവ് വേദവ്യാസനാണ്.

  • ആര്യന്മാർ തമ്മിലുള്ള പരസ്പര പോരാട്ടം (കൗരവ-പാണ്ഡവ യുദ്ധം) ആണ് മഹാഭാരതത്തിലെ പ്രതിപാദ്യം.

  • മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത് ഭഗവത് ഗീതയാണ്.

  • ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് സർ ചാൾസ് വിൽക്കിൻസാണ്.

  • മഹാഭാരതം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്.


Related Questions:

ഋഗ്വേദകാലത്തെ സാമൂഹ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഋഗ്വേദകാലത്ത് ആര്യസമുദായം പല ഗോത്രങ്ങളായി പിരിഞ്ഞിരുന്നു.
  2. ഓരോ ഗോത്രവും പല 'കുലങ്ങൾ' കൂടിച്ചേർന്നതായിരുന്നു. 
  3. ഏകഭാര്യത്വം നിഷ്‌കർഷിച്ചിരുന്നുവെങ്കിലും രാജാക്കന്മാർ ഉൾപ്പെടെ ഉയർന്ന വർഗ്ഗക്കാരുടെയിടയിൽ ബഹുഭാര്യത്വവും ഉണ്ടായിരുന്നു. 
  4. സ്ത്രീകൾ ഏകഭർത്തൃത്വം കർശനമായി പാലിക്കണമെന്നായിരുന്നു വ്യവസ്ഥ 
  5. വിവാഹം പരിപാവനമായ ഒരു ചടങ്ങായിട്ടാണ് കരുതിപ്പോന്നത്. അതിനാൽ വിവാഹ ബന്ധം വേർപെടുത്തുവാൻ അനുവദിച്ചിരുന്നില്ല. 

    ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. വേദ കാലഘട്ടത്തോട് അനുബന്ധിച്ചുള്ള സംസ്കൃതി വേദ സംസ്കാരം എന്ന് അറിയപ്പെടുന്നു.
    2. വേദം എന്ന വാക്ക് രൂപപ്പെട്ടത് അറിയുക എന്നർത്ഥമുള്ള "വിദ്യ" എന്ന ധാതുവിൽ നിന്നാണ്.
    3. വേദകാലഘട്ടത്തിൽ ദൈവത്തിനും മനുഷ്യനും ഇടയ്ക്കുള്ള സ്ഥാനം വഹിച്ചിരുന്നത് അഗ്നിയാണ്.
      ബി.സി. 1500-നും 1200-നും ഇടയ്ക്കുള്ള കാലഘട്ടമാണ് ഋഗ്വേദ കാലഘട്ടം എന്ന് അഭിപ്രായപ്പെട്ടതാര് ?

      ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

      1. പൂർവ വേദിക കാലഘട്ടത്തിൽ ഋഗ്വേദവും ഉത്തര വേദിക കാലഘട്ടത്തിൽ മറ്റു മൂന്നു വേദങ്ങളായ സാമവേദം, യജുർവേദം, അഥർവവേദം എന്നിവയും രചിക്കപ്പെട്ടു
      2. യജുർവേദവും അഥർവവേദവും യഥാക്രമം യാഗം, മന്ത്രവാദം മുതലായവയെ പുരസ്‌കരിച്ചുള്ള സൂക്തങ്ങൾ ഉൾക്കൊള്ളുന്നു. 
      3. സാമവേദത്തിൽ ഋഗ്വേദത്തിലെ സുക്തങ്ങളുടെ സംഗീതാവിഷ്കരണമാണുള്ളത്.
        കുലത്തിന്റെ തലവൻ അറിയപ്പെട്ടിരുന്ന പേര് ?