Challenger App

No.1 PSC Learning App

1M+ Downloads
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിൻ്റെ പുനരധിവാസ പദ്ധതി ഏത്?

Aസ്നേഹക്കൂട്

Bസ്വാസ്ഥ്യം

Cസമാശ്വാസം

Dരാരീരം

Answer:

A. സ്നേഹക്കൂട്

Read Explanation:

സ്നേഹക്കൂട്‌ പദ്ധതി

  • 2018 മാർച്ചിലാണ്‌ സംസ്ഥാന സർക്കാർ സ്നേഹക്കൂട്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌.
  • ആരോഗ്യ കേരളം, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ബന്യാൻ, ടിസ്സ്, ഹാൻസ് ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്‌.
  • മാനസികരോഗം പൂർണമായും ഭേദപ്പെട്ടെന്ന്‌ ഉറപ്പാകുന്നവരെയാണ്‌ പുനരധിവസിപ്പിക്കുക.
     
  • പുനരധിവസിപ്പിച്ചവർക്ക്‌ തൊഴിൽ പരിശീലനം നൽകി വരുമാനമാർഗവും സാധ്യമാക്കുന്നു.
  • കൃഷിയടക്കമുള്ള വഴികളിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി ഇവരെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്നു. 
     
  • അനുബന്ധമായി കൃത്യമായ ഇടവേളകളിൽ കൗൺസലിങ്‌ സൗകര്യവും നൽകുന്നു.

Related Questions:

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുത്ത കേരള വ്യവസായ വകുപ്പിന്റെ പദ്ധതി ഏതാണ് ?
ഓരോ തദ്ദേശഭരണ പരിധിയിലെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ പ്രാദേശിക സർക്കാരുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന കേരളത്തിലെ ആരോഗ്യക്ഷേമ പദ്ധതി ഏത്?
കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പിലാക്കിയിട്ടുള്ള മരണാനന്തര അവയവ കൈമാറ്റ പദ്ധതി ഏത്?
ഭിന്നശേഷിക്കാർക്ക് സെയിൽസ് പ്രമോട്ടർ തൊഴിൽ നൽകുന്നതിന് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനുമായി ധാരണ പത്രത്തിൽ ഒപ്പിട്ടത്