App Logo

No.1 PSC Learning App

1M+ Downloads
മാർച്ച് 21 മുതൽ, ജൂൺ 21 വരെ ഉത്തരാർദ്ധ ഗോളത്തിൽ, പൊതുവേ അനുഭവപ്പെടുന്നതാണ് ----------?

Aഹേമന്തകാലം.

Bശൈത്യകാലം

Cവസന്തകാലം

Dവേനൽക്കാലം.

Answer:

C. വസന്തകാലം

Read Explanation:

  • മാർച്ച് 21 മുതൽ, ജൂൺ 21 വരെ ഉത്തരാർദ്ധ ഗോളത്തിൽ, പൊതുവേ അനുഭവപ്പെടുന്നത്, വസന്തകാലം (spring season) ആണ്. 
  • ശൈത്യ കാലത്തിൽ നിന്നും, വേനൽ കാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണ്, വസന്തം. 
  • ജൂൺ 21 മുതൽ, ഉത്തരായന രേഖയിൽ നിന്നും, തെക്കോട്ട് അയനം ആരംഭിക്കുന്ന സൂര്യൻ, സെപ്റ്റംബർ 23ന് വീണ്ടും, ഭൂമധ്യരേഖയ്ക്ക് നേർ മുകളിൽ എത്തുന്നു.
  • ഈ കാലയളവിലാണ് ഉത്തരാർഥഗോളത്തിൽ, വേനൽക്കാലം
  • വേനൽക്കാലത്തിന്റെ തീക്ഷ്ണതയിൽ നിന്ന്, ശൈത്യകാലത്തിലേക്ക് ഉള്ള മാറ്റമാണ്, ഹേമന്തം. 
  • ഈ കാലയളവിൽ അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയുന്നു.
  • പകലിന്റെ ദൈർഘ്യം കുറഞ്ഞ് വരികയും, രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നു. 
  • മരങ്ങൾ പൊതുവേ ഇലപൊഴിയുന്ന കാലമാണ്, ഹേമന്തകാലം.

 


Related Questions:

ചിൽക തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

ഭൂമധ്യരേഖ കടന്നുപോകുന്ന ഭൂഖണ്ഡങ്ങൾ ഏതെല്ലാം ?

  1. ഏഷ്യ
  2. ആഫ്രിക്ക
  3. തെക്കേ അമേരിക്ക
  4. ഓസ്ട്രേലിയ
    വർഷം മുഴുവനും ഒരേ ദിശയിൽ വീശുന്ന കാറ്റുകൾ ഏതാണ് ?
    ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും സാങ്കൽപ്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ?

    ഭൂമിയുടെ കാമ്പിനെ സംബന്ധിച്ച്‌ ശേരിയായത് ഏതെല്ലാം ?

    1. മാന്റിലിനും കാമ്പിനുമിടയിലുള്ള അതിര്‍വരമ്പ് ഏകദേശം 2900 കിലോമീറ്റര്‍ ആഴത്തിലാണെന്ന്‌ കണക്കാക്കുന്നു.
    2. കാമ്പിന്റെ തുടക്കഭാഗത്ത്‌ സാന്ദ്രത 5 g/cm3 ആണ്‌.
    3. കാമ്പ് NIFE എന്നുമറിയപെടുന്നു.
    4. പുറക്കാമ്പ്‌ (Outer Core) ഖരാവസ്ഥയിലാണ്‌.