App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ കാമ്പിനെ സംബന്ധിച്ച്‌ ശേരിയായത് ഏതെല്ലാം ?

  1. മാന്റിലിനും കാമ്പിനുമിടയിലുള്ള അതിര്‍വരമ്പ് ഏകദേശം 2900 കിലോമീറ്റര്‍ ആഴത്തിലാണെന്ന്‌ കണക്കാക്കുന്നു.
  2. കാമ്പിന്റെ തുടക്കഭാഗത്ത്‌ സാന്ദ്രത 5 g/cm3 ആണ്‌.
  3. കാമ്പ് NIFE എന്നുമറിയപെടുന്നു.
  4. പുറക്കാമ്പ്‌ (Outer Core) ഖരാവസ്ഥയിലാണ്‌.

    Aഒന്നും രണ്ടും മൂന്നും

    Bരണ്ട് മാത്രം

    Cരണ്ടും നാലും

    Dഎല്ലാം

    Answer:

    A. ഒന്നും രണ്ടും മൂന്നും

    Read Explanation:

    കാമ്പ് (The Core)

    • ഭൂമിയുടെ കാമ്പിനെ സംബന്ധിച്ച്‌ മനസിലാക്കുന്നതിന് ഭൂകമ്പതരംഗ്രപവേഗത്തെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളാണ്‌ സഹായകമായത്‌.
    • മാന്റിലിനും കാമ്പിനുമിടയിലുള്ള അതിര്‍വരമ്പ് ഏകദേശം 2900 കിലോമീറ്റര്‍ ആഴത്തിലാണെന്ന്‌ കണക്കാക്കുന്നു.
    • പുറക്കാമ്പ്‌ (Outer Core) ദ്രവാവസ്ഥയിലാണ്‌.
    • കാമ്പിന്റെ തുടക്കഭാഗത്ത്‌ സാന്ദ്രത 5 g/cm3 ആണ്‌.
    • ഭൗമ കേന്ദ്രത്തിൽ കാമ്പിന്റെ സാന്ദ്രത 13 g/cm3 ആണ്‌.
    • നിക്കൽ(Ni), ഇരുമ്പ്(Fe) എന്നീ ഘന ലോഹങ്ങളാലാണ് കാമ്പ് നിർമ്മിച്ചിരിക്കുന്നത്.
    • ഇതിനാൽ കാമ്പ് NIFE എന്നുമറിയപെടുന്നു.

    Related Questions:

    ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിനം എന്ത് പേരിൽ അറിയുന്നു ?
    പഞ്ചമഹാതടാകങ്ങള്‍ കാണപ്പെടുന്നത് ഏത് വൻകരയിലാണ് ?
    ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ(scale) അടിസ്‌ഥാനത്തിൽ അവയെ എത്രയായി തരം തിരിച്ചിരിക്കുന്നു?
    2024 ൽ ഏഷ്യയിൽ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ഏത് ?

    ശിലാമണ്ഡലത്തിന്റെ പരിണാമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. പ്രാരംഭഘട്ടത്തിൽ ഭൂമി അർധദ്രവാവസ്ഥയിലായിരുന്നു
    2. സാന്ദ്രതയിൽ ക്രമേണയുണ്ടാകുന്ന വർധനമൂലം ഉള്ളിലേക്ക് പോകുന്തോറും താപനില കുറഞ്ഞ് വന്നു
    3. കാലാന്തരത്തിൽ ഭൂമി കൂടുതൽ തണുത്തതിലൂടെ ഭൂമിയുടെ പുറംപാളിയായ ഭൂവൽക്കം രൂപപ്പെട്ടു