Challenger App

No.1 PSC Learning App

1M+ Downloads
മാർച്ച് 21 മുതൽ, ജൂൺ 21 വരെ ഉത്തരാർദ്ധ ഗോളത്തിൽ, പൊതുവേ അനുഭവപ്പെടുന്നതാണ് ----------?

Aഹേമന്തകാലം.

Bശൈത്യകാലം

Cവസന്തകാലം

Dവേനൽക്കാലം.

Answer:

C. വസന്തകാലം

Read Explanation:

  • മാർച്ച് 21 മുതൽ, ജൂൺ 21 വരെ ഉത്തരാർദ്ധ ഗോളത്തിൽ, പൊതുവേ അനുഭവപ്പെടുന്നത്, വസന്തകാലം (spring season) ആണ്. 
  • ശൈത്യ കാലത്തിൽ നിന്നും, വേനൽ കാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണ്, വസന്തം. 
  • ജൂൺ 21 മുതൽ, ഉത്തരായന രേഖയിൽ നിന്നും, തെക്കോട്ട് അയനം ആരംഭിക്കുന്ന സൂര്യൻ, സെപ്റ്റംബർ 23ന് വീണ്ടും, ഭൂമധ്യരേഖയ്ക്ക് നേർ മുകളിൽ എത്തുന്നു.
  • ഈ കാലയളവിലാണ് ഉത്തരാർഥഗോളത്തിൽ, വേനൽക്കാലം
  • വേനൽക്കാലത്തിന്റെ തീക്ഷ്ണതയിൽ നിന്ന്, ശൈത്യകാലത്തിലേക്ക് ഉള്ള മാറ്റമാണ്, ഹേമന്തം. 
  • ഈ കാലയളവിൽ അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയുന്നു.
  • പകലിന്റെ ദൈർഘ്യം കുറഞ്ഞ് വരികയും, രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നു. 
  • മരങ്ങൾ പൊതുവേ ഇലപൊഴിയുന്ന കാലമാണ്, ഹേമന്തകാലം.

 


Related Questions:

Which country given below has the largest number of international borders?
' മൗണ്ട് ബ്ലാക്ക് ' കാണപ്പെടുന്നത് ഏത് വൻകരയിലാണ് ?
23 1/2° വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് എന്ത് ?
ആസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?

മഹാവിസ്ഫോടന സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആരംഭത്തിൽ പ്രപഞ്ചത്തിലെ സകല ദ്രവ്യങ്ങളും സങ്കൽപാതീതമായ ചെറു കണികയിൽ ഉൾക്കൊണ്ടിരുന്നു. 
  2. ഏകദേശം 13.7 ശതകോടി വർഷങ്ങൾക്ക് മുമ്പ് ഈ കണിക അതിഭീമമായ വിസ്ഫോടനത്തിലൂടെ വികസിച്ചു
  3. വിസ്ഫോടനത്തിൻ്റെ ആദ്യമാത്രയിൽ വികാസവേഗം കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് ത്വരിതമായി വികാസമുണ്ടായി