App Logo

No.1 PSC Learning App

1M+ Downloads
മാർട്ടിൻ ലൂഥർ ബൈബിൾ ഏത് ഭാഷയിലേക്കാണ് തർജ്ജമ ചെയ്തത് ?

Aലാറ്റിൻ

Bഇംഗ്ലീഷ്

Cജർമ്മൻ

Dസ്പാനിഷ്

Answer:

C. ജർമ്മൻ

Read Explanation:

  • നവോത്ഥാന കാലത്താണ് മാർട്ടിൻ ലൂഥർ ബൈബിൾ ജർമ്മൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത്.

  • "ഉട്ടോപ്യ" എന്ന ഗ്രന്ഥത്തിന്റെ കർത്താവായ സർ തോമസ് മൂർ, "കാന്റർബറി ടെയിൽസിന്റെ" കർത്താവായ ചോസർ, "പാര ഡൈസ് ലോസ്റ്റ്" എന്ന കാവ്യം രചിച്ച മിൽട്ടൺ, പ്രശസ്ത നാടക കർത്താക്കളായ മാർലോ, ബെൻ ജോൺസൺ, പ്രസിദ്ധ പ്രബന്ധകാരനായ ഫ്രാൻസിസ് ബേക്കൺ എന്നിവർ നവോത്ഥാനക്കാലത്ത് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്നവരാണ്.

  • നവോത്ഥാനകാലത്ത് സ്പെയിനിൽ ജീവിച്ചിരുന്ന പ്രസിദ്ധ സാഹിത്യകാരനായിരുന്നു സെർവാന്റിസ്. അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമാണ് ഡോൺ ക്വിക്സോട്ട്.

  • നവോത്ഥാനകാലത്ത് ഫ്രാൻസിൽ ജീവിച്ചിരുന്ന രണ്ട് പ്രസിദ്ധ സാഹിത്യകാരന്മാരായിരുന്നു ഫ്രാങ്കോ റെബലെയും മൊണ്ടെയ്നും.


Related Questions:

വിശ്വാസത്തിന്റെ യുഗം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് ?
ഫ്രാൻസിലെ സെൻറ് ഗ്രോഫിൻ പള്ളി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?
നവോത്ഥാനത്തിന് തുടക്കം കുറിച്ച രാജ്യം ?
പശ്ചിമ റോമൻ ചക്രവർത്തിയായ റോമുലസ് അഗസ്റ്റസ് വെള്ളഹൂണന്മാരുടെ ആക്രമണത്തിൽ പരാജയപ്പെട്ടത് ?
മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ നഗരം ?