Challenger App

No.1 PSC Learning App

1M+ Downloads

മാർഷൽ പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ അമേരിക്ക രൂപകൽപ്പന ചെയ്ത യൂറോപ്യൻ രാജ്യങ്ങളുടെ പുനർനിർമ്മാണ പദ്ധതിയായിരുന്നു ഇത്.

2.1950 ലാണ് മാർഷൽ പദ്ധതിയുടെ കിഴിൽ ഒരു യൂറോപ്യൻ സാമ്പത്തിക സഹകരണ സംഘം ആരംഭിച്ചത്

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

A. 1 മാത്രം.

Read Explanation:

  • രണ്ടാം ലോകമഹാ യുദ്ധാനന്തരം യൂറോപ്യൻ രാജ്യങ്ങളുടെ പുനർനിർമ്മാണത്തിനായി രൂപകൽപ്പന ചെയ്ത പദ്ധതി

  • അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാനാണ് ഈ പദ്ധതി അവതരിപ്പിച്ചത്

  • മാർഷൽ പദ്ധതിയുടെ കാലഘട്ടം : 1947 - 1952

  • മാർഷൽ പദ്ധതിയുടെ കിഴിൽ ഒരു യൂറോപ്യൻ സാമ്പത്തിക സഹകരണ സംഘം ആരംഭിച്ച വർഷം - 1948


Related Questions:

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. രണ്ടാം ലോക യുദ്ധത്തിൽ അവസാനമായി കീഴടങ്ങിയ രാജ്യം ജപ്പാനാണ്
  2. ജർമനിയായിരുന്നു രണ്ടാം ലോക യുദ്ധത്തിൽ ആദ്യമായി കീഴടങ്ങിയ രാജ്യം
  3. ജർമ്മൻ സായുധ സേന 1945 മെയ് 8-നാണ് സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങിയത്
    ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ രഹസ്യപോലീസ് അറിയപ്പെട്ടിരുന്നത് ?
    ഫാസിസ്റ്റ് പട്ടാളം ബോംബിട്ടു തകർത്ത ഗുവേർണിക്ക നഗരത്തിന്റെ കണ്ണീരും വേദനയും ആവിഷ്ക്കരിച്ച 'ഗുവേർണിക്ക' എന്ന വിശ്വവിഖ്യാതമായ ചിത്രം പാബ്ലോ പിക്കാസോ വരച്ച വർഷം?

    പ്രീണന നയവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്ൻ പ്രീണനത്തിൻ്റെ ശക്തമായ വക്താവായിരുന്നു
    2. ഒന്നാം ലോക യുദ്ധത്തിന് ശേഷമുണ്ടായ സോവിയറ്റ് വിരുദ്ധത കാരണം ഫ്രാൻസും പ്രീണന നയം സ്വീകരിച്ചു.
    3. പ്രീണന നയം ഫാസിസ്റ്റ് ശക്തികളെ കൂടുതൽ അക്രമങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു.

      1933-ൽ ജർമ്മനിയുടെ ചാൻസലറായതിന് ശേഷമുള്ള അഡോൾഫ് ഹിറ്റ്‌ലറുടെ പ്രവർത്തനങ്ങളും നയങ്ങളും കൃത്യമായി വിവരിക്കുന്ന പ്രസ്താവനകൾ ഏതെല്ലാമാണ്?

      1. 1936-ൽ പോൾ വോൺ ഹിൻഡൻബർഗിൻ്റെ മരണശേഷം ഹിറ്റ്‌ലർ പ്രസിഡൻ്റ് പദവി ഏറ്റെടുത്തു.
      2. നാസി പാർട്ടി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളെയും നിരോധിച്ചു
      3. മാധ്യമങ്ങൾക്കും വിദ്യാഭ്യാസത്തിനും മേൽ കർശന നിയന്ത്രണമുണ്ടായിരുന്നു
      4. ജർമ്മനിയെ നാലാം സാമ്രാജ്യമായി പ്രഖ്യാപിച്ചു