മിനിമം തെർമോമീറ്ററിനുള്ളിൽ മുകൾ ഭാഗത്ത് നിറച്ചിരിക്കുന്നത് :
Aആൽക്കഹോൾ
Bമെർക്കുറി
Cജലം
Dഈഥർ
Answer:
A. ആൽക്കഹോൾ
Read Explanation:
താപനില
അന്തരീക്ഷത്തിന്റെ താപത്തിന്റെ തീവ്രതയുടെ അളവ് താപനില
ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം തെർമോമീറ്റർ (ഉഷ്ണമാപിനി) .
സൂര്യരശ്‌മികളുടെ തീവ്രത ഏറ്റവുമധികം അനുഭവപ്പെടുന്നത് ഉച്ചയ്ക്ക് 12 മണിക്ക്.
അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത് ഉച്ചയ്ക്ക് ശേഷം 2 മണിക്ക്.
ഒരു ദിവസത്തെ കുറഞ്ഞ ചൂട് രേഖപ്പെടുത്തുന്നത് സൂര്യോദയത്തിന് തൊട്ടുമുമ്പ്.
മാക്സിമം - മിനിമം തെർമോമീറ്റർ
ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും അളക്കുന്ന ഉപകരണം
രണ്ട് തെർമോമീറ്ററുകൾ 'U' ആകൃതിയിലുള്ള ഗ്ലാസ് ട്യൂബിനാൽ ബന്ധിച്ചിരിക്കുന്നു.
മിനിമം തെർമോമീറ്ററിനുള്ളിൽ മുകൾ ഭാഗത്ത് നിറച്ചിരിക്കുന്നത് ആൽക്കഹോൾ.