App Logo

No.1 PSC Learning App

1M+ Downloads
മുഖ്യവിവരാവകാശ കമ്മീഷണറേയും മറ്റ് കേന്ദ്ര വിവരാവകാശ കമ്മീഷണർമാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയിൽ അംഗമല്ലാത്തതാര് ?

Aഇന്ത്യൻ പ്രധാനമന്ത്രി

Bലോകസഭാ പ്രതിപക്ഷനേതാവ്

Cസുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Dപ്രധാനമന്ത്രി നിയമിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി

Answer:

C. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Read Explanation:

വിവരാവകാശ കമ്മീഷൻ

  • വിവരാവകാശ നിയമത്തിന്റെ (2005) വ്യവസ്ഥകൾ പ്രകാരം 2005-ൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ സ്ഥാപിക്കപ്പെട്ടു.
  • 2005-ലെ വിവരാവകാശനിയമ പ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി നൽകപ്പെട്ടിരിക്കുന്നു.
  • കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്രവിവരവകാശ കമ്മീഷൻ്റെ ഘടന
  • പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ന്യൂഡൽഹിയിലെ സി.ഐ.സി ഭവനാണ് വിവരാവകാശ കമ്മീഷൻ്റെ ആസ്ഥാനം.
  • കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്നത് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്

Related Questions:

വിവരാവകാശ നിയമ ഭേദഗതി ബിൽ , 2019 ലോക്സഭയിൽ അവതരിപ്പിച്ചത് ആരാണ് ?
വിവരാവകാശ അപേക്ഷയിൽ തീർപ്പു കല്പിക്കേണ്ട സമയ പരിധി എത്ര ?

വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ?

1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S. എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു.

2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ. A. P. J. അബ്ദുൾ കലാം ആയിരുന്നു.

3) M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.

4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്. 

വിവരാവകാശനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത് ?

താഴെ പറയുന്നവയിൽ ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മിഷണർമാരായിരുന്ന വ്യക്തികൾ ആരെല്ലാം ?

  1. എൻ . തിവാരി
  2. വിജയ് ശർമ്മ
  3. ബിമൽ ജൂൽക്ക
  4. യശ് വർദ്ധൻ കുമാർ സിൻഹ