Challenger App

No.1 PSC Learning App

1M+ Downloads
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് രണ്ട് കമ്മിഷണർമാരെയും നിയമിക്കുന്നത് ആര് ?

Aപ്രധാനമന്ത്രി

Bഗവർണർ

Cരാഷ്‌ട്രപതി

Dഉപരാഷ്ട്രപതി

Answer:

C. രാഷ്‌ട്രപതി

Read Explanation:

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന

  • തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും,കാലാകാലങ്ങളിൽ രാഷ്ട്രപതി നിശ്ചയിക്കുന്ന അംഗസംഖ്യക്ക് അനുസൃതമായി മറ്റ് ഇലക്ഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കും.

  • ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുവാൻ 'റീജിയണൽ കമ്മീഷണർമാരെ' (Regional Commissioners) കമ്മീഷനുമായി കൂടി ആലോചിച്ച ശേഷം രാഷ്ട്രപതിക്ക് നിയമിക്കാവുന്നതാണ്.

  • തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ യോഗ്യത ഭരണഘടനയിൽ നിർദ്ദേശിച്ചിട്ടില്ല.

  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (Chief election commissioner) ആയിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധ്യക്ഷൻ.

  • അധ്യക്ഷ സ്ഥാനം വഹിക്കുന്നുവെങ്കിലും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെക്കാൾ എന്തെങ്കിലും പ്രത്യേക അധികാരങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകപ്പെട്ടിട്ടില്ല.

  • അതായത്, ഒരു കൂട്ടായ സമിതി എന്ന നിലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും കമ്മീഷൻ അംഗങ്ങൾക്കും തുല്യ അധികാരം ഉണ്ടായിരിക്കും.

  • ഏതെങ്കിലും കാര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റു തെരഞ്ഞെടുപ്പ് കമ്മീഷണർമാരും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ കമ്മീഷനിലെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ചാണ് തീരുമാനങ്ങൾ നടപ്പിലാക്കുന്നത്.

  • എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശുപാർശ ഇല്ലാതെ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷണർ റീജണൽ കമ്മീഷണർ നീക്കം ചെയ്യാൻ സാധിക്കില്ല

  • ഇലക്ഷൻ കമ്മീഷണർമാരുടെയും, റീജിനൽ കമ്മീഷണർമാരുടെയും സേവനത്തിന്റെയും കാലാവധിയുടെയും വ്യവസ്ഥകൾ രാഷ്ട്രപതി തന്നെ നിശ്ചയിക്കുന്നതാണ്.

  • ചീഫ് ഇലക്ഷൻ കമ്മീഷണർക്കും മറ്റു ഇലക്ഷൻ കമ്മീഷണർമാർക്കും തുല്യ ശമ്പളവും അലവൻസും ആയിരിക്കും.

  • നിലവിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കും മറ്റ് ഇലക്ഷൻ കമ്മീഷണർമാർക്കും ലഭിക്കുന്ന വേതനം : 2,50,000 ₹.

  • ന്യൂഡൽഹിയിലെ നിർവാചൻ സദനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം

കാലാവധി

  • തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി ഭരണഘടനയിൽ വ്യക്തമാക്കിയിട്ടില്ല.

  • എന്നാൽ സാധാരണയായി അനുവർത്തിക്കുന്നത് അനുസരിച്ച് ഇലക്ഷൻ കമ്മീഷണർമാരുടെ കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സാണ് (ഏതാണോ ആദ്യം അതിനെ പരിഗണിക്കുന്നു).

  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നത് രാഷ്ട്രപതിയാണ്.

  • ഒരു സുപ്രീംകോടതി ജഡ്ജിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന അതേ നടപടിക്രമങ്ങൾ('ഇംപീച്ച്മെന്റ്)  തന്നെയാണ് ഇതിനും സ്വീകരിക്കുന്നത്.

  • വിരമിക്കുന്ന ഇലക്ഷൻ കമ്മീഷണർമാരെ സർക്കാരിന്റെ തുടർന്നുള്ള നിയമനങ്ങളിൽ നിന്ന് ഭരണഘടന വിലക്കിയിട്ടില്ല.

Related Questions:

തിരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെ?

1) ഇന്ത്യയുടെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുകുമാർ സെൻ ആയിരുന്നു.

2) മന്ത്രിസഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെയും മറ്റു രണ്ടു കമ്മീഷണർമാരെയും നിയമിക്കുന്നത് 

3) മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെയും തിരഞ്ഞടുപ്പു കമ്മിഷണർമാരുടെയും കാലാവധി 6 വർഷവും അല്ലെങ്കിൽ 65 വയസ്സ് വരെയുമാണ് 

4) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞടുപ്പു നടത്താനുള്ള ഉത്തരവാദിത്തം ദേശീയ തിരഞ്ഞടുപ്പു കമ്മിഷനാണ് 

5) പെരുമാറ്റദൂഷ്യമോ ശാരിരികമോ മാനസികമോ ആയ അയോഗ്യതയോ തെളിയിക്കപ്പെട്ടാൽ രാഷ്ട്രപതിക്കു തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നീക്കം ചെയ്യാം

സമ്മതിദായകർക്ക് വേണ്ടി ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് കമ്മീഷൻ കൈപ്പുസ്തകം പുറത്തിറക്കിയത് ഏത് തിരഞ്ഞെടുപ്പിൽ ആണ് ?
ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന തിരുനെല്ലായി നാരായണയ്യർ ശേഷൻ അന്തരിച്ചത് എന്ന് ?
കേരളത്തിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി എത്ര വർഷം ?