App Logo

No.1 PSC Learning App

1M+ Downloads
മൂലകങ്ങളുടെ പീരിയഡ് നമ്പർ എന്നത് --- .

Aആകെ ഇലക്ട്രോണുകളുടെ എണ്ണം ആണ്

Bബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം

Cബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം + 10

Dആറ്റങ്ങളിലെ ഷെല്ലുകളുടെ എണ്ണമാണ്

Answer:

D. ആറ്റങ്ങളിലെ ഷെല്ലുകളുടെ എണ്ണമാണ്

Read Explanation:

പ്രധാനഗ്രൂപ്പ് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ കണ്ടെത്തുന്ന വിധം:

  • 1-ഉം 2-ഉം ഗ്രൂപ്പുകളിലെ മൂലകങ്ങളിൽ, ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് അവയുടെ ഗ്രൂപ്പ് നമ്പർ.

  • 13 മുതൽ 18 വരെയുള്ള ഗ്രൂപ്പ് നമ്പർ ലഭിക്കാൻ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, 10 എന്ന സംഖ്യ കൂട്ടുന്നു.

Note:

  • പീരിയോഡിക് ടേബിളിൽ രണ്ടാം ഗ്രൂപ്പ് കഴിഞ്ഞ്, സംക്രമണ മൂലകങ്ങളുടെ 10 ഗ്രൂപ്പുകൾക്ക് ശേഷമാണ്, പതിമൂന്നാം ഗ്രൂപ്പ് മുതലുള്ള മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നത്. അതിനാലാണ്, ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം, 10 എന്ന സംഖ്യ കൂട്ടുന്നത്.

മൂലകങ്ങളുടെ പീരിയഡ് നമ്പർ കണ്ടുപിടിക്കുന്ന വിധം

  • മൂലകങ്ങളിൽ അവയുടെ ആറ്റങ്ങളിലെ ഷെല്ലുകളുടെ എണ്ണമാണ് പീരിയഡ് നമ്പർ.


Related Questions:

ഒരു മൂലകത്തിലെ ഷെല്ലുകളുടെ എണ്ണവും __________ തുല്യമാണ്
ഏതു വർഷമാണ് മെൻഡലിയേവ് പീരിയോഡിക് ടേബിൾ തയാറാക്കിയത് ?
ലവോസിയറുടെ മൂലകങ്ങളുടെ വർഗ്ഗീകരണത്തിന്റെ പരിമിതിയായി പറയുന്നത് എന്ത് ?
കാർബൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?
ഡംബെല്ലിന്റെ ആകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?