App Logo

No.1 PSC Learning App

1M+ Downloads
ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ രണ്ടാമത്തെ ഉദാഹരണമാണ് ---.

Aസീബോർഗിയം

Bഅസ്താറ്റൈൻ

Cനിഹോണിയം

Dഒഗനെസൻ

Answer:

D. ഒഗനെസൻ

Read Explanation:

മൂലകങ്ങളുടെ നാമകരണം:

നിഹോണിയം

  • നിഹോൺ എന്ന ജാപ്പനീസ് ഭാഷയിലുള്ള വാക്കിൽ നിന്നാണ് നിഹോണിയം എന്ന പേര് ആ മൂലകത്തിന് ലഭിച്ചത്.

  • ജപ്പാൻ എന്നതിന് ജാപ്പനീസ് ഭാഷയിൽ ഉപയോഗിക്കുന്ന വാക്കാണിത്.

  • ‘ഉദയസൂര്യന്റെ നാട്’ എന്നും ഇതിന് അർത്ഥമുണ്ട്.

മോസ്കോവിയം

  • മോസ്കോവിയം എന്ന മൂലകത്തിന്റെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ പ്രധാനമായും നടത്തിയിരുന്നത് മോസ്കോയിലുള്ള ലാബുകളിലായിരുന്നു.

ടെന്നെസിൻ

  • ടെന്നെസി പ്രദേശത്തെ ലാബുകളിലെ പരീക്ഷണങ്ങളാണ് ടെന്നെസിൻ എന്ന മൂലകത്തിന് ആ പേര് വന്നതിന്റെ അടിസ്ഥാനം.

ഈ മൂന്ന് മൂലകങ്ങളുടെയും പേരുകൾ ഇവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ പേരിൽ നിന്നുമാണ് ലഭിച്ചത്.

Note:

  • ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ രണ്ടാമത്തെ ഉദാഹരണമാണ് ഒഗനെസൻ.

  • ആദ്യമായി ഇപ്രകാരം പേര് നൽകിയത് അറ്റോമിക നമ്പർ 106 ആയ സീബോർഗിയം എന്ന മൂലകത്തിനായിരുന്നു.

സീബോർഗിയം

  • ഗ്ലെൻ സീബോർഗ് എന്ന അമേരിക്കൻ രസതന്ത്രജ്ഞനോടുള്ള ബഹുമാന സൂചകമായാണ് ഈ പേര് നൽകിയത്.

ഒഗനെസൻ

  • ഒഗനെസൻ എന്ന മൂലകത്തിന് പേര് നൽകിയത് പ്രൊഫ. യൂറി ഒഗനെഷ്യൻ എന്ന ന്യൂക്ലിയർ ശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥമാണ്.


Related Questions:

ഗോളാകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
ആവർത്തന പട്ടികയിലെ 15 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?
സംക്രമണ മൂലകങ്ങളിൽ, ഇലക്ട്രോൺ പൂരണം നടക്കുന്നത് ----.
7 ആം പീരിയഡിൽ ഉൾപ്പെടുന്ന ആക്റ്റിനിയം (Ac) മുതൽ ലോറൻഷ്യം (Lr) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ എന്ത് വിളിക്കുന്നു ?
1789 -ൽ അന്ന് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വർഗീകരിച്ച ശാസ്ത്രജ്ഞൻ ആര് ?