Challenger App

No.1 PSC Learning App

1M+ Downloads
മൂലകത്തിന്റെ പ്രതീകത്തിന് ചുറ്റും ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളെ, കുത്തുകൾ (ഡോട്ട്) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതിയാണ് ----.

Aവാലെന്റ്സ് ഡയഗ്രാം

Bഅയോണിക ഡയഗ്രാം

Cബോണ്ടിംഗ് ഡയഗ്രാം

Dഇലക്ട്രോൺ ഡോട്ട് ഡയഗ്രം

Answer:

D. ഇലക്ട്രോൺ ഡോട്ട് ഡയഗ്രം

Read Explanation:

ഇലക്ട്രോൺ ഡോട്ട് ഡയഗ്രം:

  • മൂലകത്തിന്റെ പ്രതീകത്തിന് ചുറ്റും ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളെ, കുത്തുകൾ (ഡോട്ട്) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത് ഗിൽബർട്ട് എൻ. ലൂയിസ് (Gilbert N. Lewis) എന്ന രസതന്ത്രജ്ഞനാണ്.

  • കുത്തുകൾക്ക് പകരം ഗുണനചിഹ്നങ്ങളും ഉപയോഗിക്കാറുണ്ട്.

  • മൂലകത്തിന്റെ പ്രതീകത്തിനു ചുറ്റും ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളെ മാത്രമാണ് രേഖപ്പെടുത്തുന്നത്.


Related Questions:

അഷ്ട‌ക ഇലക്ട്രോൺ സംവിധാനം ലഭിക്കാൻ ഒരു ഫ്ളൂറിൻ ആറ്റത്തിന് എത്ര ഇലക്ട്രോൺ കൂടി വേണം ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

  1. തന്മാത്ര രൂപീകരണത്തിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ആകർഷണ ബലത്തെ രാസബന്ധനം എന്നു പറയുന്നു.
  2. രാസബന്ധനത്തിലൂടെ ആറ്റങ്ങൾ ബാഹ്യതമ ഷെല്ലിൽ 10 ഇലക്ട്രോൺ ക്രമീകരണം നേടി സ്ഥിരത കൈവരിക്കുന്നു.
സോഡിയം ഓക്സൈഡ് സംയുക്തതത്തിന്റെ രാസസൂത്രം ഏതാണ് ?
രണ്ടു ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനത്തെ --- എന്നറിയപ്പെടുന്നു.
ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ ഇലക്ട്രോൺ കൈമാറ്റമാണോ പങ്കുവയ്ക്കലാണോ നടക്കുന്നത്‌ ?